‘അതിഭീകര കാമുകന്‍’ പുത്തന്‍ പോസ്റ്റര്‍ എത്തി

അതിഭീകര കാമുകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നിരുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

‘അതിഭീകര കാമുകന്‍’ പുത്തന്‍ പോസ്റ്റര്‍ എത്തി
‘അതിഭീകര കാമുകന്‍’ പുത്തന്‍ പോസ്റ്റര്‍ എത്തി

ലുക്മാന്‍ അവറാന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘അതിഭീകര കാമുകന്‍’. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ ലുക്മാന്റെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റര്‍ ഏറെ ശ്രദ്ധനേടി കഴിഞ്ഞു. അതിഭീകര കാമുകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനത്തില്‍ പുറത്തുവന്നിരുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. റൊമാന്റിക് കോമഡി ജോണറില്‍ ഉള്ളതാണ് ചിത്രം.

Also Read: ‘അന്യ രാജ്യങ്ങളിലുള്ളവര്‍വരെ ആ സിനിമയ്ക്ക് ശേഷം എന്നെ തിരിച്ചറിഞ്ഞു’; ജോണി ആന്റണി

കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കൊറോണ ധവാന്‍’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

രചന: സുജയ് മോഹന്‍രാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരന്‍, എഡിറ്റര്‍: അജീഷ് ആനന്ദ്, മ്യൂസിക് ആന്‍ഡ് ബിജിഎം: ബിബിന്‍ അശോക്, ആര്‍ട്ട് ഡയറക്ടര്‍: കണ്ണന്‍ അതിരപ്പിള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശരത് പത്മനാഭന്‍, ലൈന്‍ പ്രൊഡ്യൂസര്‍: വിമല്‍ താനിയില്‍, കോസ്റ്റ്യൂം: സിമി ആന്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: രാജേഷ് രാജന്‍, സ്റ്റില്‍സ്: വിഷ്ണു എസ് രാജന്‍, ചീഫ് അസോസിയേറ്റ്: ഹരിസുതന്‍, ലിതിന്‍ കെ.ടി, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: വാസുദേവന്‍ വിയു, അഫ്‌സല്‍ അദേനി, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്‌സ്: ത്രീ ഡോര്‍സ്, ഡിസൈന്‍: ടെന്‍പോയ്ന്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Share Email
Top