ഓരോ ഘട്ടവും അവസാനിക്കുമ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിവരങ്ങള്‍ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ഓരോ ഘട്ടവും അവസാനിക്കുമ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിവരങ്ങള്‍ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ചെങ്കിലും കമ്മീഷന്‍ ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്ത സാഹചര്യത്തില്‍
തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ഓരോ ഘട്ടത്തിനു ശേഷവും വാര്‍ത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങള്‍ പുറത്തുവിടണം എന്നാണ് കത്തില്‍ ഉന്നയിക്കുന്ന ആവശ്യം.

തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങള്‍ അവസാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയിട്ടില്ല. ഓരോ ഘട്ടവും അവസാനിക്കുമ്പോള്‍ വാര്‍ത്താസമ്മേളനം വിളിക്കണം. പിറ്റേന്ന് പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവിടണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യ വിമന്‍ പ്രസ് കോര്‍പ്, പ്രസ് അസോസിയേഷന്‍, ഫോറിന്‍ കറസ്‌പോണ്ടെന്റ്‌സ് ക്ലബ്, ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് എന്നീ സംഘടനകളുടെ അധ്യക്ഷന്മാര്‍ ഒപ്പിട്ട കത്തില്‍ ആവശ്യപ്പെടുന്നു.

Top