പഞ്ചാബ് മുഖ്യമന്ത്രിയുടെ വധം: ദയാഹർജിയിൽ ഉടൻ തീരുമാനമെടുക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി

ദയാഹർജിയിൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വൈ​കി​യ​തി​നാ​ൽ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്ന​പേ​ക്ഷി​ച്ചാ​ണ് ബ​ൽ​വ​ന്ത് സി​ങ് ര​ജോ​ന സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്

പഞ്ചാബ് മുഖ്യമന്ത്രിയുടെ വധം: ദയാഹർജിയിൽ ഉടൻ തീരുമാനമെടുക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി
പഞ്ചാബ് മുഖ്യമന്ത്രിയുടെ വധം: ദയാഹർജിയിൽ ഉടൻ തീരുമാനമെടുക്കണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ബി​യാ​ന്ത് സി​ങ്ങി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച ബ​ൽ​വ​ന്ത് സി​ങ് ര​ജോ​ന​യു​ടെ ദയാഹർജിയിൽ മാ​ർ​ച്ച് 18ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സു​പ്രീം​കോ​ട​തി. ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നും ഇ​നി തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ങ്കി​ൽ ര​ജോ​ന​യു​ടെ ഹർജി ത​ങ്ങ​ൾ പരിഗണിക്കുമെന്നും ജ​സ്റ്റി​സ് ബി.​ആ​ർ.​ഗ​വാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് കേ​ന്ദ്ര​സർക്കാരിനുവേണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട് വ്യ​ക്ത​മാ​ക്കി.

ദയാഹർജിയിൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വൈ​കി​യ​തി​നാ​ൽ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്ക​ണ​മെ​ന്ന​പേ​ക്ഷി​ച്ചാ​ണ് ബ​ൽ​വ​ന്ത് സി​ങ് ര​ജോ​ന സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ദയാഹർജി പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും ആ​റാ​ഴ്ച കൂ​ടി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും തു​ഷാ​ർ മേ​ത്ത അ​ഭ്യ​ർ​ഥി​ച്ചു. എ​ന്നാ​ൽ, 29 വ​ർ​ഷം ര​ജോ​ന ജ​യി​ലി​ൽ ക​ഴി​ഞ്ഞെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ബോ​ധി​പ്പി​ച്ചു. ദയാഹർജി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്റെ പ​രി​ഗ​ണ​ന​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 25ന് ​ഹർജിയിൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ലെ സ​ങ്കീ​ർ​ണ​ത കാ​ര​ണം ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​രു​തെ​ന്നും ഫ​യ​ൽ രാ​ഷ്ട്ര​പ​തി​യു​ടെ മു​ന്നി​ല​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലാ​ണെ​ന്നും സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

Also Read: യുപിയില്‍ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടല്‍; 4 പേരെ വധിച്ച് പോലീസ്

1995 ആ​ഗ​സ്റ്റ് 31ന് ​ഛണ്ഡി​ഗ​ഢി​ലെ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ലാ​ണ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ബി​യാ​ന്ത് സി​ങ്ങും മ​റ്റ് 16 പേ​രും കൊ​ല്ല​പ്പെ​ട്ട​ത്. തുടർന്ന് 2007 ജൂ​ലൈ​യി​ൽ പ്ര​ത്യേ​ക കോ​ട​തി ര​ജോ​ന​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചു. വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വു​വേ​ണ​മെ​ന്ന ര​ജോ​നയുടെ ഹർജി 2023 മേ​യ് മൂ​ന്നി​ന് ത​ള്ളി​യ സു​പ്രീം​കോ​ട​തി, ദ​യാ​ഹ​ർജി ബ​ന്ധ​പ്പെ​ട്ട​വ​ർ കൈ​കാ​ര്യം​ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ​ദ​യാ​ഹ​ർ​ജി​ക​ളി​ൽ കാ​ല​താ​മ​സം വ​രു​ത്ത​രു​തെ​ന്ന് മ​റ്റൊ​രു കേ​സി​ൽ 2023 ഏ​പ്രി​ലി​ൽ സു​പ്രീം​കോ​ട​തി സം​സ്ഥാ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Share Email
Top