ജ്വല്ലറിയിൽ ദാഹമകറ്റാൻ വെള്ളം ചോദിച്ചു, കിട്ടിയത് ആസിഡ്..! അധ്യാപിക ഗുരുതരാവസ്ഥയിൽ

വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഈ സംഭവം ഉയർത്തുന്നത്

ജ്വല്ലറിയിൽ ദാഹമകറ്റാൻ വെള്ളം ചോദിച്ചു, കിട്ടിയത് ആസിഡ്..! അധ്യാപിക ഗുരുതരാവസ്ഥയിൽ
ജ്വല്ലറിയിൽ ദാഹമകറ്റാൻ വെള്ളം ചോദിച്ചു, കിട്ടിയത് ആസിഡ്..! അധ്യാപിക ഗുരുതരാവസ്ഥയിൽ

ത്തർപ്രദേശിലെ ഹാപൂരിൽ നിന്നും പുറത്തുവന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സ്വർണ്ണാഭരണം വാങ്ങാനായി ജ്വല്ലറിയിലെത്തിയ അധ്യാപികയാണ് കുടിവെള്ളമെന്ന് കരുതി ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായത്. അർജുൻ നഗർ സ്വദേശിയായ റിയ എന്ന അധ്യാപികയാണ് അബദ്ധത്തിൽ വലിയൊരു ദുരന്തത്തിന് ഇരയായത്.

അമ്മയ്‌ക്കൊപ്പം ജ്വല്ലറിയിലെത്തിയ റിയ ദാഹിച്ചപ്പോൾ വെള്ളം ആവശ്യപ്പെടുകയായിരുന്നു. കടയുടമയുടെ നിർദ്ദേശപ്രകാരം ജീവനക്കാരൻ സമീപത്തെ കടയിൽ നിന്ന് കുപ്പിയിൽ വെള്ളം കൊണ്ടുവന്നു നൽകി. എന്നാൽ, കുപ്പി തുറന്ന് ഒരു കവിൾ കുടിച്ച ഉടൻ തന്നെ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വായിലും തൊണ്ടയിലും അതിശക്തമായ പൊള്ളലേറ്റ യുവതി കുപ്പി വലിച്ചെറിഞ്ഞ് വേദനകൊണ്ട് പുളഞ്ഞ് പുറത്തേക്ക് ഓടുന്നതും സിസിടിവിയിൽ വ്യക്തമാണ്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ALSO READ; ഇന്ത്യൻ സൈന്യത്തെ മാറ്റിയെഴുതുന്ന ‘വൺ കമാൻഡ്’! ഇന്ത്യൻ സൈന്യത്തെ മാറ്റിയെഴുതുന്ന തിയേറ്ററൈസേഷൻ വിപ്ലവം

കുടിവെള്ളക്കുപ്പിയെന്ന് കരുതി നൽകിയത് ആസിഡ് സൂക്ഷിച്ചിരുന്ന കുപ്പിയാണെന്നാണ് പ്രാഥമിക നിഗമനം. സീൽ ചെയ്ത കുപ്പിയാണോ അതോ മറ്റേതെങ്കിലും ഘട്ടത്തിൽ മാറ്റം സംഭവിച്ചതാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കടയുടമയെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫോറൻസിക് പരിശോധനയ്ക്കായി ദ്രാവകത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തിലെ ദുരൂഹതകൾ നീങ്ങുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.

വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളുടെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഈ സംഭവം ഉയർത്തുന്നത്. കുടിവെള്ളം പോലും വിശ്വസിച്ച് കുടിക്കാൻ കഴിയാത്ത അവസ്ഥയാണോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങൾ പങ്കുവെക്കുന്നത്. ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യാപാരസ്ഥാപനങ്ങളിൽ കർശന പരിശോധനകൾ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഒരു ചെറിയ അശ്രദ്ധ എത്ര വലിയ ദുരന്തത്തിലേക്കാണ് നയിച്ചതെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

Share Email
Top