നടന് ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ചെന്ന തരത്തിലുള്ള ആരോപണങ്ങള്‍ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും ഒരു പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് ആണ് ഈ സന്തോഷം പങ്കിടലിന് വേദിയായത്. ‘ഞാന്‍ എന്താ പറയുക നിങ്ങളോട്’എന്ന് രമേഷ് നാരായണിനോട് ചോദിക്കുന്ന ആസിഫ് അലിയെ വീഡിയോയില്‍ കാണാം.
Also Read: ‘ലൗലി’യിലെ ‘ബബിള്‍ പൂമൊട്ടുകള്‍’ ഗാനം പുറത്ത്
എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‌ലര്‍ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് ഇത് കൈപ്പറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമത്തിന്റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.