ആസിഫ് അലി ചിത്രം ‘മിറാഷി’ന് പാക്കപ്പ്

48 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ഒടുവിൽ ഇന്നലെയാണ് പാക്കപ്പായത്

ആസിഫ് അലി ചിത്രം ‘മിറാഷി’ന് പാക്കപ്പ്
ആസിഫ് അലി ചിത്രം ‘മിറാഷി’ന് പാക്കപ്പ്

സിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് എന്ന ചിത്രത്തിന് പാക്കപ്പ്. 48 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ഒടുവിൽ ഇന്നലെയാണ് പാക്കപ്പായത്. ലൊക്കേഷനിൽ നിന്നുമുള്ള പാക്കപ്പ് ദൃശ്യങ്ങൾ പങ്കിട്ട് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് എസ് സ്റ്റുഡിയോ, സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്.

Also Read: ‘ഗുഡ് ബാഡ് അഗ്ലി’ ചിത്രത്തിലെ ഗാനമെത്തി

അതേസമയം ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രം ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി മാറിയിരുന്നു. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷ് ചിത്രത്തിൽ എത്തുന്നത്.

Share Email
Top