ഏഷ്യൻ ഫിലിം അവാർഡ്; ഉയർന്ന അംഗീകാരം നേടുന്ന മൂന്നാമത്തെ ജാപ്പനീസ് വ്യക്തിയായി യാകുഷോ കോജി

ഹോങ്കോങ്ങിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഫിലിം അവാർഡിലാണ് 'പെർഫെക്റ്റ് ഡെയ്‌സ്'താരം യാകുഷോ കോജിയെ ആദരിക്കുന്നത്

ഏഷ്യൻ ഫിലിം അവാർഡ്; ഉയർന്ന അംഗീകാരം നേടുന്ന മൂന്നാമത്തെ ജാപ്പനീസ് വ്യക്തിയായി യാകുഷോ കോജി
ഏഷ്യൻ ഫിലിം അവാർഡ്; ഉയർന്ന അംഗീകാരം നേടുന്ന മൂന്നാമത്തെ ജാപ്പനീസ് വ്യക്തിയായി യാകുഷോ കോജി

മാർച്ച് 16 ന് ഹോങ്കോങ്ങിലെ സിക് സെന്ററിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഫിലിം അവാർഡുകളിൽ യാകുഷോ കോജിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകും. നാല് പതിറ്റാണ്ടുകളായി സിനിമക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഈ ബഹുമതി നൽകുന്നത്. ഹോങ്കോങ്ങിൽ നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഫിലിം അവാർഡിലാണ് ‘പെർഫെക്റ്റ് ഡെയ്‌സ്’താരം യാകുഷോ കോജിയെ ആദരിക്കുന്നത്. എ.എഫ്.എയുടെ ഏറ്റവും ഉയർന്ന അംഗീകാരം നേടുന്ന മൂന്നാമത്തെ ജാപ്പനീസ് വ്യക്തിയാണ് യാകുഷോ കോജി.

സംവിധായകൻ യമദ യോജി (2008), നടി കികി കിരിൻ (2016) എന്നിവരാണ് ഈ അംഗീകാരം നേടിയ മറ്റ് രണ്ട് പേർ. വിം വെൻഡേഴ്‌സ് സംവിധാനം ചെയ്ത ‘പെർഫെക്റ്റ് ഡെയ്‌സ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2023 ലെ കാൻസിൽ മികച്ച നടനുള്ള അവാർഡും യാകുഷോ നേടിയിട്ടുണ്ട്. നാഗസാക്കിയിലെ ഇസഹായയിലാണ് യാകുഷോ ജനിച്ചത്. ‘ഷാൾ വി ഡാൻസ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തുടക്കം. ‘ലോസ്റ്റ് പാരഡൈസ്’ സീരിസിലൂടെ ഏഷ്യയിലെ പ്രധാന താരമായി യാകുഷോ മാറി. ഇറ്റാമി ജുസോയുടെ ടാംപോപോ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Also Read: ‘ഉറ്റവര്‍’ ചിത്രം നാളെ തിയറ്ററുകളിലേക്ക്

നാല് തവണ നാമനിർദേശം ചെയ്യപ്പെട്ട യാകുഷോ ദി ബ്ലഡ് ഓഫ് വോൾവ്സ് (2018), പെർഫെക്റ്റ് ഡേയ്‌സ് (2023) എന്നീ ചിത്രങ്ങൾക്ക് രണ്ട് തവണ എ.എഫ്.എയുടെ മികച്ച നടനുള്ള അവാർഡ് നേടിയിട്ടുണ്ട്. ‘ഈ അവാർഡ് എന്റെ അഭിനയ ജീവിതത്തിന്റെ ശേഷിക്കുന്ന വർഷങ്ങളിൽ കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്കായി പരിശ്രമിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു’ യാകുഷോ പറഞ്ഞു.

Share Email
Top