ബോക്സ് ഓഫീസിൽ പച്ചക്കൊടി വീശി ‘ആശകൾ ആയിരം’; ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 53 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്

ബോക്സ് ഓഫീസിൽ പച്ചക്കൊടി വീശി ‘ആശകൾ ആയിരം’; ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്
ബോക്സ് ഓഫീസിൽ പച്ചക്കൊടി വീശി ‘ആശകൾ ആയിരം’; ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

ലയാളികളുടെ പ്രിയ താരം ജയറാം തന്റെ വിന്റേജ് ശൈലിയിലുള്ള കുടുംബചിത്രങ്ങളുമായി തിരിച്ചെത്തുന്നു എന്ന സൂചന നൽകിക്കൊണ്ട് ‘ആശകൾ ആയിരം’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ അത്ര സജീവമല്ലാതിരുന്ന ജയറാം, ഏറെ സെലക്ടീവായ ശേഷമാണ് ഈ പ്രോജക്റ്റിൽ ഭാഗമായത്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാമിനെ പഴയ ലുക്കിൽ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് ചിത്രം വലിയ ആവേശമാണ് നൽകുന്നത്. മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനം തന്നെ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ട്രാക്കർമാരുടെ റിപ്പോർട്ട് പ്രകാരം ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 53 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്. വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ഇല്ലാതെ എത്തിയ ഒരു ചിത്രത്തെ സംബന്ധിച്ച് ഇതൊരു മികച്ച തുടക്കമാണ്. പോസിറ്റീവ് റിവ്യൂകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കളക്ഷനിൽ വലിയ വർദ്ധനവുണ്ടാകുമെന്ന് ബോക്സ് ഓഫീസ് വിദഗ്ധർ വിലയിരുത്തുന്നു. 23 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും അച്ഛനും മകനുമായി വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Also Read:‘പ്രേമലു 2’ ഉപേക്ഷിച്ചോ? പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി മമിത ബൈജു

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന അച്ഛനായി ജയറാമും, ഉത്തരവാദിത്തങ്ങളില്ലാത്ത സിനിമാമോഹിയായ മകനായി കാളിദാസും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ആശ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Share Email
Top