ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ച് സര്‍ക്കാര്‍

ആശാ വര്‍ക്കര്‍മാര്‍ക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു.

ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ച് സര്‍ക്കാര്‍
ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ച് സര്‍ക്കാര്‍. 52.85 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെയാണ് 13,200 രൂപ നല്‍കുന്നത്. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവര്‍ക്കര്‍മാരെ 2007 മുതല്‍ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തില്‍ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്.

Also Read: കമ്പമലയില്‍ വനത്തിന് തീയിട്ടത് പഞ്ചാരക്കൊല്ലി സ്വദേശി; പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

വിവിധ സ്‌കീമുകള്‍ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാല്‍ അവര്‍ക്ക് സ്ഥിരം ശമ്പളമല്ല നല്‍കുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഇന്‍സെന്റീവായിട്ടാണ് ഓരോ മാസവും നല്‍കുന്നത്. ആശാവര്‍ക്കര്‍മാര്‍ക്ക് 7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. അത് തികച്ചും അടിസ്ഥാനരഹിതമാണ്. ടെലഫോണ്‍ അലവന്‍സ് ഉള്‍പ്പെടെ 13,200 രൂപ വരെ ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്.

Share Email
Top