CMDRF

‘പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍’: ഗവര്‍ണര്‍

‘പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍’: ഗവര്‍ണര്‍
‘പ്രധാനമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍’: ഗവര്‍ണര്‍

തിരുവനന്തപുരം: പ്രധാന മന്ത്രിയെ കണ്ട് വയനാട്ടിലെ അവസ്ഥ വിവരിച്ചുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരമാവധി സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇന്നലെ യുപിയില്‍ താന്‍ പങ്കെടുത്ത പരിപാടിയില്‍ പിരിഞ്ഞുകിട്ടിയത് 5.10ലക്ഷം രൂപയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ വയനാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇപ്പോള്‍ വയനാട് സന്ദര്‍ശിക്കാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തെരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി അഭിപ്രായപ്പെട്ടു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാന്‍ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതിയും നടപ്പിലാക്കാനാന്ന് നിലവിലുള്ള തീരുമാനം.

Top