തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണം; അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണം; അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ഇന്‍സുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയും നിഷേധിച്ച് തിഹാര്‍ ജയിലിനുള്ളില്‍ കെജ്രിവാളിനെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് എഎപി ആരോപിച്ചിരുന്നു.

എന്നാല്‍ പ്രമേഹ രോഗിയായ കെജ്രിവാള്‍ രോഗം വര്‍ധിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ജയിലില്‍ മനപ്പൂര്‍വം കഴിക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആരോപിച്ചത്.പ്രമേഹമുള്ളതിനാല്‍ ഡോക്ടറുമായി എല്ലാ ദിവസവും വീഡിയോ കോണ്‍ഫറന്‍സിങ് നടത്താന്‍ അനുമതി തേടി കെജ്രിവാള്‍ നല്‍കിയ ഹര്‍ജി വിധി പറയാന്‍ മാറ്റിയതിനേത്തുടര്‍ന്നാണ് ഹര്‍ജിയില്‍ ഇന്നും വാദം തുടരുന്നത്.

Top