സ്വാതി മലിവാളിന് എതിരെ അരവിന്ദ് കെജ്രിവാള്‍ പി എ വൈഭവ് കുമാര്‍ നടത്തിയ അതിക്രമം സജീവ ചര്‍ച്ചയാക്കാന്‍ ബിജെപി

സ്വാതി മലിവാളിന് എതിരെ അരവിന്ദ് കെജ്രിവാള്‍ പി എ വൈഭവ് കുമാര്‍ നടത്തിയ അതിക്രമം സജീവ ചര്‍ച്ചയാക്കാന്‍ ബിജെപി

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിന് എതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി എ വൈഭവ് കുമാര്‍ നടത്തിയ അതിക്രമം സജീവ ചര്‍ച്ചയാക്കാന്‍ ബിജെപി. വൈഭവ് കുമാറിനെതിരെ നടപടി എടുക്കാത്ത പശ്ചാത്തലത്തില്‍ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണ് തീരുമാനം. അതേസമയം വൈഭവിന് എതിരെ നടപടി എടുക്കുന്നതില്‍ എഎപിയിലെ ഒരു വിഭാഗം എതിരാണ്.

മെയ് 12 നാണ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി എംപി സ്വാതി മല്‍വാള്‍ അരവിന്ദ് കെജ്രിവാളിന്റെ പി എ വൈഭവ് കുമാറിന്റെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായത്. കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്ന എംപിയെ ഡ്രോയിങ് റൂമില്‍ വെച്ച് വൈഭവ് അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവം നടന്നതായി എഎപി എം പി സഞ്ജയ് സിംഗ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും നടപടി എടുക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് രണ്ട് അഭിപ്രായമുണ്ട്. സംഭവത്തില്‍ സ്വാതി മലിവാള്‍ ഇതുവരെ രേഖാമൂലം പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വൈഭവിനെതിരെ പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ ഒരു പക്ഷേ സ്വാതി പൊലീസില്‍ പരാതി നല്‍കിയേക്കും.

മദ്യനയ അഴിമതിക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ താരമായി നിന്ന സമയത്താണ് സ്വാതി മലിവാള്‍ എംപിക്ക് നേരെ അതിക്രമം നടന്നത്. അതും കെജ്രിവാളിന്റെ പി എ വൈഭവ് കുമാറിന്റെ ഭാഗത്ത് നിന്ന്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സംഭവം നടന്നു എന്നുള്ളത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിഷയത്തില്‍ വൈഭവ് കുമാറിന് എതിരെ നടപടി വൈകുന്നത് ഉയര്‍ത്തി പ്രചാരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം. ഒരു രാജ്യസഭ അംഗത്തിന് പോലും നീതി വാങ്ങി നല്‍കാന്‍ കഴിയാത്ത കെജ്രിവാള്‍ എങ്ങനെ ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് നീതി നല്‍കും എന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. അതെ സമയം സ്വാതി മലിവാളിന്റെ ആരോപണത്തില്‍ നടപടി ആരംഭിച്ചതായാണ് സഞ്ജയ് സിംഗ് എംപി പറയുന്നത്.

Top