ജയിലില്‍ പോയിട്ടും രാജിവെക്കാത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്‍; ആഞ്ഞടിച്ച് അമിത് ഷാ

ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്ക് ലഭിക്കുന്നത് മലിനജലമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി

ജയിലില്‍ പോയിട്ടും രാജിവെക്കാത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്‍; ആഞ്ഞടിച്ച് അമിത് ഷാ
ജയിലില്‍ പോയിട്ടും രാജിവെക്കാത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്‍; ആഞ്ഞടിച്ച് അമിത് ഷാ

ഡല്‍ഹി: ആം ആദ്മി സര്‍ക്കാരിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ ചേരി നിവാസികള്‍ക്ക് ലഭിക്കുന്നത് മലിനജലമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷം അരവിന്ദ് കെജ്രിവാള്‍ എന്തു ചെയ്തുവെന്ന് ചോദിച്ച അമിത് ഷാ ജയിലില്‍ പോയിട്ടും രാജിവെക്കാത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്‍ എന്നും ആഞ്ഞടിച്ചു.

ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീടുകള്‍ ഉറപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ശീഷ്മഹലിലെ ശൗചാലയം ചേരികളേക്കാള്‍ ചിലവേറിയതാണെന്ന് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹിയില്‍ പ്രയോജനം ചെയ്യാന്‍ കഴിയില്ല. അവരുടെ ഇരുകൂട്ടരിടേയും വാഗ്ദാനം വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കില്ലെന്നും അമിത് ഷാ ഉറപ്പുനല്‍കി.

Also Read: തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ട്; പി വി അന്‍വറിനെ തള്ളി കെ മുരളീധരന്‍

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയായിരിക്കുമെന്ന അരവിന്ദ് കെജ്രിവാളിന്റെ വാദങ്ങള്‍ക്കും അമിത്ഷാ മറുപടി നല്‍കി. ബിജെപി സ്ഥാനാര്‍ത്ഥിയെ തത്ക്കാലം കെജ്രിവാള്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.

Share Email
Top