അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും പരാജയപ്പെടും; അമിത് ഷാ

ഡൽഹിയിൽ ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ നിലവിൽ വരുമെന്നും അമിത് ഷാ പറഞ്ഞു

അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും പരാജയപ്പെടും; അമിത് ഷാ
അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും പരാജയപ്പെടും; അമിത് ഷാ

ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും പരാജയപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ നിലവിൽ വരുമെന്നും അമിത് ഷാ പറഞ്ഞു.

”ഒരുപാട് കാലം കള്ളം പറഞ്ഞുകൊണ്ട് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഡൽഹിയിൽ 10 വർഷമായി അതാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ സർക്കാറിന്റെ എല്ലാ കള്ളത്തരങ്ങളും വെളിച്ചത്തുവന്നു. അവർ ഡൽഹിയിലെ വികസനം ഇല്ലാതാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഡൽഹിയിൽ ഇരട്ട എൻജിനുള്ള സർക്കാറുണ്ടാക്കും. ഈ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളും അതിഷിയും അവരുടെ സീറ്റുകളിൽ പരാജയപ്പെടും.​​”-അമിത് ഷാ പറഞ്ഞു.

Also Read: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് പത്തുപേർ മരിച്ചതായി റിപ്പോർട്ട്

അതേസമയം എ.എ.പി ജനങ്ങളെ സ്വാധീനിക്കാൻ പണം വാരിയെറിയുകയാണെന്ന് അമിത് ഷാ ആരോപിച്ചു. എന്നാൽ കുടിവെള്ള പ്രതിസന്ധി, ആശുപത്രികളുടെയും സ്കൂളുകളുടെയും വികസനം എന്നീ കാര്യങ്ങളിൽ ഒന്നു ചെയ്യുന്നില്ല. ഈ കാര്യങ്ങളിലെല്ലാം സമവായ നിലപാടാണ് ബി.ജെ.പിക്കുള്ളത്. ലക്ഷ്യം ഡൽഹിയുടെ അടിസ്ഥാന വികസനമാണെന്നും അമിത് ഷാ പറഞ്ഞു.

Share Email
Top