ആർട്ട് ഓഫ് ലിവിങ് 45-ാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്യും

കൂടാതെ ഗ്രാമവികസനം, പരിസ്ഥിതി സംരക്ഷണം, മാനസിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ദേശീയ സേവന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും

ആർട്ട് ഓഫ് ലിവിങ് 45-ാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്യും
ആർട്ട് ഓഫ് ലിവിങ് 45-ാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാൻ മന്ദിർ ഉദ്ഘാടനം ചെയ്യും

ർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മേയ് 10-ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി എത്തുക.

പുതുതായി നിർമിച്ച ധ്യാൻ മന്ദിർ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. കൂടാതെ ഗ്രാമവികസനം, പരിസ്ഥിതി സംരക്ഷണം, മാനസിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ദേശീയ സേവന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 182 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ടും ഓൺലൈനായും ചടങ്ങിൽ ഭാഗമാകും. മേയ് 13-ന് ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന ലോകസമാധാനത്തിനായുള്ള ആഗോള ധ്യാനം നടക്കും.

Also Read: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ; നാളെ സത്യപ്രതിജ്ഞയില്ല!

ഇത് തത്സമയം സംപ്രേഷണം ചെയ്യും. വിദ്യാഭ്യാസം, ആരോഗ്യം, ലഹരിവിമുക്തി, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ വിവിധ സർക്കാർ ഏജൻസികളുമായുള്ള സഹകരണ പ്രഖ്യാപനങ്ങളും ചടങ്ങിലുണ്ടാകും. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ബിസിനസ്സ്, മാധ്യമം, സംസ്കാരം തുടങ്ങിയ മേഖലകളിലെ ധാർമ്മികതയെക്കുറിച്ചുള്ള ആഗോള ഉച്ചകോടികളും സംഘടിപ്പിച്ചിട്ടുണ്ട്. 1981-ൽ പ്രവർത്തനമാരംഭിച്ച ആർട്ട് ഓഫ് ലിവിങ് ഇന്ന് ലോകമെമ്പാടും സമാധാനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രചാരണത്തിൽ സജീവമാണ്.

Share Email
Top