സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് വൈകും; ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും ചോദ്യം ചെയ്യും

സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് വൈകും; ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് വൈകും; ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിലെ പ്രതികളുടെ അറസ്റ്റ് വൈകും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. 2017 മുതൽ 2025 വരെയുള്ള പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും തിരുവനന്തപുരത്തടക്കം വാങ്ങിയ വസ്തുവകകളുടെ രേഖകളും ഇഡി വിശദമായി പരിശോധിച്ചുവരികയാണ്. നിലവിൽ 1.3 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ, പൂർണ്ണമായ വിവരശേഖരണത്തിന് ശേഷം മാത്രമേ പ്രതികളെ വിളിച്ചുവരുത്തൂ. അതേസമയം, കേസിൽ പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ

പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും ചോദ്യം ചെയ്യും. പോറ്റിയുടെ നിക്ഷേപങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തി കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസങ്ങളിൽ മുരാരി ബാബു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാർ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു. പോറ്റിയെ നേരത്തെ ദീർഘനേരം ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Also Read: നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞു; ഡൽഹിയിൽ യുവാവ് മരിച്ചു

പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങിയതോടെ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായിരിക്കുകയാണ്. സിപിഎം നേതാക്കളെ സംരക്ഷിക്കാനാണ് കുറ്റപത്രം വൈകിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, പ്രതിപക്ഷം സഭയിൽ നിന്ന് ഒളിച്ചോടുകയാണെന്ന് സിപിഎം തിരിച്ചടിച്ചു. 2004-ൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ നിയമിച്ചത് കെ.സി. വേണുഗോപാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്തനംതിട്ടയിൽ ആരോപിച്ചു. എന്നാൽ അമ്പലക്കള്ളന്മാരെ സംരക്ഷിക്കുന്നത് സർക്കാരാണെന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കെ.സി. വേണുഗോപാലും വി.ഡി. സതീശനും മറുപടി നൽകി.

Share Email
Top