പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തം: വിക്രം മിസ്രി

പാകിസ്ഥാൻ ഇപ്പോഴും ഭീകര താവളമാണെന്നും മിസ്രി

പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തം: വിക്രം മിസ്രി
പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തം: വിക്രം മിസ്രി

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഭീകരർക്കെതിരെ പാകിസ്ഥാൻ നടപടി എടുത്തില്ല. പാകിസ്ഥാൻ ഇപ്പോഴും ഭീകര താവളമാണെന്നും മിസ്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതിന് ശേഷം സൈന്യം നടത്തിയ വാർത്ത സമ്മേളനത്തിലാണ് വിക്രം മിസ്രിയുടെ പരാമർശം.

പാകിസ്ഥാന് ഭീകരരുമായി നിരന്തര ബന്ധം. പാകിസ്ഥാന് ഇന്ത്യ മറുപടി നൽകി. പാക് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വിക്രം മിസ്രി. അതേസമയം, വാർത്താസമ്മേളനം തുടങ്ങുന്നതിന് മുൻപ് ഇന്ത്യയിൽ ഇതുവരെ നടന്ന ഭീകരാക്രമണങ്ങളുടെ വീഡിയോ സൈന്യം പ്രദർശിപ്പിച്ചു.

.

Share Email
Top