ഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജികര്‍ ആശുപത്രിയിലെ ബലാത്സംഗക്കൊല കേസില്‍ സുപ്രീകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
സുപ്രീംകോടതി 2024 ഓഗസ്റ്റ് 18 നാണ് സ്വമേധയാ കേസ് എടുത്തത്. കേസ് നേരത്തെ പരിഗണിച്ചപ്പോൾ കൊല്‍ക്കത്ത സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
Also Read: കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 പേർ മരിച്ചു
അതേസമയം കൊല്‍ക്കത്ത സെഷന്‍സ് കോടതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.