ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലി തർക്കം; സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്, ട്യൂബ് ലൈറ്റ് ഉപയോഗിച്ച് ആക്രമണം

പാലക്കാട്: ഇൻസ്റ്റഗ്രാമിൽ വന്ന കമന്റിനെ തുടർന്ന് പാലക്കാട് കുമരനെല്ലൂർ ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥികളാണ് രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞ് സ്കൂളിൽ സംഘർഷമുണ്ടാക്കിയത്. ഉപയോഗശൂന്യമായി കിടന്നിരുന്ന ട്യൂബ് ലൈറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇൻസ്റ്റഗ്രാമിൽ വന്ന ഒരു കമന്റാണ് വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിന് കാരണമായത്. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സ്കൂളിൽ സംഘർഷം അരങ്ങേറിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേർന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share Email
Top