യുവതിയെ ചൊല്ലി യുവാക്കൾ തമ്മിൽ തർക്കം, ഒടുവിൽ വെടിവെപ്പ്; ബുള്ളറ്റ് തറച്ച് ഡ്രൈവർക്ക് പരിക്ക്

തർക്കം നടക്കുന്നതിനിടെ വെടിയുതിർത്ത കപിൽ എന്ന യുവാവിനെ പൊലീസ് പിന്നീട് പിടികൂടി.

യുവതിയെ ചൊല്ലി യുവാക്കൾ തമ്മിൽ തർക്കം, ഒടുവിൽ വെടിവെപ്പ്; ബുള്ളറ്റ് തറച്ച് ഡ്രൈവർക്ക് പരിക്ക്
യുവതിയെ ചൊല്ലി യുവാക്കൾ തമ്മിൽ തർക്കം, ഒടുവിൽ വെടിവെപ്പ്; ബുള്ളറ്റ് തറച്ച് ഡ്രൈവർക്ക് പരിക്ക്

ഡൽഹി: യുവതിയുമായുള്ള ബന്ധത്തെ ചൊല്ലി യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിവെപ്പ്. തിങ്കളാഴ്ച പുലർച്ചെ ഗുരുഗ്രാമിലായിരുന്നു സംഭവം. എന്നാൽ ബുള്ളറ്റ് തറച്ച് പരിക്കേറ്റതാവട്ടെ അൽപം അകലെ നിൽക്കുകയായിരുന്ന മറ്റൊരാൾക്കും. ഇയാളെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തർക്കം നടക്കുന്നതിനിടെ വെടിയുതിർത്ത കപിൽ എന്ന യുവാവിനെ പൊലീസ് പിന്നീട് പിടികൂടി. ഇയാൾ ഡൽഹി സ്വദേശിയാണ്. ഗുരുഗ്രാമം അഞ്ജന കോളനിയിൽ താമസിക്കുന്ന വിക്കി എന്നയാളെ അന്വേഷിച്ച് ഞായറാഴ്ച രാത്രി കപിൽ ഈ പ്രദേശത്ത് എത്തി. കപിലിന് വിക്കിയുടെ ബന്ധുവായ ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിക്കിയും സഹോദരൻ ദിനേശും കപിലുമായി സംസാരിക്കാൻ തുടങ്ങി. സംസാരം പിന്നീട് രൂക്ഷമായ വാദപ്രതിവാദത്തിലേക്കും തർക്കങ്ങളിലേക്കും എത്തി.

Also Read: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ്; ഡിവൈഎഫ്ഐ മുൻ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

തർക്കം വലിയ രീതിയിലേക്ക് കടന്നപ്പോൾ കപിൽ തോക്കെടുത്ത് ദിനേശിന് നേരെ വെടിയുതിർത്തു. എന്നാൽ അൽപം അകലെ നിൽക്കുകയായിരുന്ന ദിനേശിന്റെ ഡ്രൈവർ അമിതിന്റെ ശരീരത്തിലാണ് വെടിയേറ്റത്. ഇയാളുടെ കാലിൽ വെടിയുണ്ട തുളച്ചുകയറി. ഉടൻ ആശുപത്രിയിൽ എത്തിച്ച് അമിതിന് ചികിത്സ നൽകുകയായിരുന്നു. ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കപിലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി സെക്ടർ 10എ പൊലീസ് സ്റ്റേഷൻ ഇൻസ്‍പെക്ടർ സന്ദീപ് കുമാർ പറഞ്ഞു.

Share Email
Top