കോപ്പ അമേരിക്ക, സൗഹൃദമത്സരത്തില്‍ എക്വഡോറിനെതിരേ അര്‍ജന്റീനയ്ക്ക് ജയം

കോപ്പ അമേരിക്ക, സൗഹൃദമത്സരത്തില്‍ എക്വഡോറിനെതിരേ അര്‍ജന്റീനയ്ക്ക് ജയം

ചിക്കാഗോ: കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ എക്വഡോറിനെതിരേ ഒരു ഗോളിന് ജയിച്ച് അര്‍ജന്റീന. ആദ്യ പകുതിയില്‍ എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് ജയമൊരുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി അവസാന 35 മിനിറ്റ് നേരം ഗ്രൗണ്ടിലിറങ്ങി. യു.എസ്.എ.യിലെ ഇല്ലിനോയിസിലെ സോള്‍ജിയര്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40-ാം മിനിറ്റിലാണ് മരിയയുടെ ഗോള്‍ പിറന്നത്. റോഡ്രിഗോ ഡി പോളിന്റെ പാസ് റൊമേറോ ബോക്സിനരികത്തുവെച്ച് സ്വീകരിച്ചു. ഈസമയം ബോക്സിലേക്ക് പാഞ്ഞെത്തിയ ഡി മരിയക്ക് പന്ത് കൈമാറുകയും മരിയ അത് അതേ വേഗത്തില്‍ വലയിലെത്തിക്കുകയുമായിരുന്നു.

കോപ്പ അമേരിക്കയ്ക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കാനിരിക്കുന്ന ഡി മരിയ, നിലവില്‍ മിന്നും ഫോമിലാണ്. കോപ്പയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച ഗ്വാട്ടിമലക്കെതിരേ കൂടി അര്‍ജന്റീനയ്ക്ക് സന്നാഹ മത്സരമുണ്ട്. ജൂണ്‍ 20-ന് കാനഡയ്‌ക്കെതിരെയാണ് കോപ്പയില്‍ അര്‍ജന്റീനയുടെ ആദ്യമത്സരം. ചിലി, പെറു ടീമുകള്‍ക്കെതിരെയും പോരാട്ടമുണ്ട്. ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെ യു.എസ്.എ.യിലാണ് കോപ്പ അമേരിക്ക നടക്കുക.

Top