യുഎഫ്ഒ വെറും കെട്ടുകഥയല്ലേ? സത്യം പുറത്തുവിട്ട് അമേരിക്ക; വിശ്വസിക്കാൻ കഴിയാതെ ശാസ്ത്രലോകം!

മനുഷ്യൻ കാലങ്ങളായി ചോദിക്കുന്ന "നമ്മൾ ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്ക് ആണോ?" എന്ന ചോദ്യത്തിന് മുന്നിൽ പുതിയ ചർച്ചകൾക്ക് ഇത് വഴിതുറന്നിരിക്കുകയാണ്

യുഎഫ്ഒ വെറും കെട്ടുകഥയല്ലേ? സത്യം പുറത്തുവിട്ട് അമേരിക്ക; വിശ്വസിക്കാൻ കഴിയാതെ ശാസ്ത്രലോകം!
യുഎഫ്ഒ വെറും കെട്ടുകഥയല്ലേ? സത്യം പുറത്തുവിട്ട് അമേരിക്ക; വിശ്വസിക്കാൻ കഴിയാതെ ശാസ്ത്രലോകം!

പതിറ്റാടുകളായി ലോകരാഷ്ട്രങ്ങൾ ഒതുക്കിവെച്ച അജ്ഞാത പ്രതിഭാസങ്ങളുടെ നിർണായക രേഖകൾ പുറത്തുവിട്ട് അമേരിക്കൻ പ്രതിരോധ വകുപ്പ്. പ്രസിഡൻഷ്യൽ അൺസീലിങ് ആൻഡ് റിപ്പോർട്ടിങ് സിസ്റ്റത്തിന്റെ ഭാഗമായി ഇതുവരെ രഹസ്യമാക്കി വെച്ചിരുന്ന ഏഴാമത്തെ ഫയലാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആകാശത്ത് വട്ടമിട്ടുപറക്കുന്ന അന്യഗ്രഹ പേടകങ്ങളും യുഎഫ്ഒകളും വെറും സയൻസ് ഫിക്ഷൻ കഥകളോ കെട്ടുകഥകളോ അല്ലെന്ന സൂചനയാണ് ഈ ഔദ്യോഗിക രേഖകൾ നൽകുന്നത്. മനുഷ്യൻ കാലങ്ങളായി ചോദിക്കുന്ന “നമ്മൾ ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്ക് ആണോ?” എന്ന ചോദ്യത്തിന് മുന്നിൽ പുതിയ ചർച്ചകൾക്ക് ഇത് വഴിതുറന്നിരിക്കുകയാണ്.

അമേരിക്ക പുറത്തുവിട്ട രേഖകളിൽ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ സ്റ്റഡീസ് ഫോർ നാഷണൽ ഡിഫൻസും നാഷണൽ സെന്റർ ഫേസ് സ്പേസ് സ്റ്റഡീസും ചേർന്ന് തയ്യാറാക്കിയ ‘കോമെറ്റാ’ പഠനറിപ്പോർട്ടും ഉൾപ്പെടുന്നു. ഫ്രഞ്ച് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ, സാക്ഷികൾ കണ്ട ചില അജ്ഞാത പ്രതിഭാസങ്ങൾ അന്യഗ്രഹ പേടകങ്ങളുടെ സാന്നിധ്യമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. റഡാറുകളിൽ പോലും പെടാതെ മിന്നൽ വേഗതയിൽ സഞ്ചരിക്കാനും ശബ്ദമില്ലാതെ നിശ്ചലമായി നിൽക്കാനുമുള്ള ഇത്തരം പേടകങ്ങളുടെ ശേഷി ശാസ്ത്രലോകത്തെയും അമ്പരപ്പിക്കുന്നതാണ്.

Also Read: 24 മണിക്കൂർ നിർത്താതെ പായും, നാല് ചക്രങ്ങൾക്കും കരുത്ത്..! ഫോർമുല വൺ കാറുകളിൽനിന്ന് ഫെരാരി 499Pയെ വ്യത്യസ്തമാക്കുന്നത് എന്ത്?

പൈലറ്റുമാരുടെ അനുഭവങ്ങളും ഇറാനിലെ ടെഹ്‌റാനിൽ 1976-ൽ നടന്ന സംഭവങ്ങളും ഈ രേഖകളിൽ അടിവരയിടുന്നുണ്ട്. ഫൈറ്റർ ജെറ്റുകളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും സ്തംഭിപ്പിക്കാൻ ഇത്തരം അജ്ഞാത വസ്തുക്കൾക്ക് കഴിഞ്ഞിരുന്നു. ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാകാതിരിക്കാനാണ് റോസ്​വെൽ സംഭവമടക്കമുള്ള വിവരങ്ങൾ അമേരിക്കൻ ഭരണകൂടം ഇത്രകാലം രഹസ്യമാക്കി വെച്ചിരുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം വിവരങ്ങൾ പുറത്തുവിടുന്നത് കടുത്ത ജയിൽവാസത്തിന് വരെ കാരണമാകുന്ന കുറ്റമായിരുന്നു.

എന്നാൽ, ഈ വെളിപ്പെടുത്തലുകൾ പൂർണ്ണമായും അന്യഗ്രഹ ജീവികളാണെന്ന് ശാസ്ത്രലോകം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇവയിൽ പലതും വിദേശ രാജ്യങ്ങളുടെ അത്യാധുനിക ഡ്രോണുകളോ രഹസ്യ സൈന്യ പരീക്ഷണങ്ങളോ ആകാം എന്ന സംശയവും പ്രതിരോധ വിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്. ആകാശസുരക്ഷയ്ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനും ഇവ എന്തുമാത്രം ഭീഷണിയാണെന്ന് വിലയിരുത്തുന്ന ഈ പുതിയ രേഖകളുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top