തലകറക്കമുണ്ടോ! പരിഹാരം യോഗയില്‍ ഉണ്ട്

തലകറക്കമുണ്ടോ! പരിഹാരം യോഗയില്‍ ഉണ്ട്

യോഗ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും ശാരീരിക ആരോഗ്യത്തിന് മികച്ചതാണ് യോഗ എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും യോഗ ചെയ്യുന്നത് മൂലം ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നു എന്നതാണ് സത്യം. ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ യോഗ നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. വെര്‍ട്ടിഗോ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് യോഗ സഹായിക്കുന്നു. ദിനവും അല്‍പ സമയം യോഗ ചെയ്യുന്നത് വഴി ആയുസ്സും ആരോഗ്യവും വര്‍ദ്ധിക്കും എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും സഹായിക്കുന്നു. ചില യോഗാസനങ്ങള്‍ പരിശീലിക്കുന്നത് പലപ്പോഴും നാഡിവ്യവസ്ഥകള്‍ കൃത്യമാക്കുന്നതിനും ശരീരത്തിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. തലയിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങല്‍ലേക്കും ഓക്സിജന്‍ എത്തുന്നത് വഴി വെര്‍ട്ടിഗോ അഥവാ തലചുറ്റല്‍ എന്നീ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. വിപരീത കരണി ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാവുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ വെര്‍ട്ടിഗോ പോലുള്ള പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ചെയ്യുന്നതിന് വേണ്ടി തറയില്‍ കിടന്ന് കാലുകള്‍ ഭിത്തിയിലേക്ക് പതുക്കെ ഉയര്‍ത്തുക. കാല്‍മുട്ടുകള്‍ വളക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശേഷം ശരീരത്തിന് വിശ്രമം നല്‍കുകയും കൈകള്‍ ഒരു വശത്തേക്ക് വെക്കുകയും ചെയ്യുക. കുറച്ച് നേരം ഇപ്രകാരം തന്നെ കിടക്കുക.

ഉസ്ത്രാസനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് വെര്‍ട്ടിഗോ പ്രശ്നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ വിധത്തിലും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തലചുറ്റല്‍ പോലുള്ള അസ്വസ്ഥതകളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഉസ്ത്രാസനം സഹായിക്കും. നിങ്ങളുടെ ശരീര ഭാരം മുഴുവന്‍ കാല്‍മുട്ടുകളില്‍ വെക്കേണ്ടതാണ്. മുട്ടു കുത്തി ഇരുന്ന് കാലുകള്‍ രണ്ടും പുറകിലേക്ക് വളച്ച് ശരീരവും അതേ പോലെ തന്നെ പുറകിലേക്ക് വളക്കുക. ഇത് നിങ്ങളുടെ വെര്‍ട്ടിഗോ പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഹാലാസനം വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഇത് ചെയ്യുന്നതിലൂടെ അല്‍പം കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ഉണ്ടാവുന്നു. യോഗ മാറ്റില്‍ മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ വളക്കാതെ മുകളിലേക്ക് ഉയര്‍ത്തുക. പതുക്കേ ഇത് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ പുറകിലേക്ക് വളക്കുക. കൈകള്‍ രണ്ടും നിവര്‍ത്തി തന്നെ മുന്നിലേക്ക് വെച്ചിരിക്കാന്‍ ശ്രദ്ധിക്കണം. ഈ ആസനത്തില്‍ അല്‍പ സമയം തുടരുന്നത് നിങ്ങളുടെ വെര്‍ട്ടിഗോ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പശ്ചിമോത്താനാസനം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് വെര്‍ട്ടിഗോ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ശരീരം മുന്നോട്ട് മടക്കി പാദങ്ങളില്‍ സ്പര്‍ശിക്കേണ്ടതാണ്. കാല്‍ മുട്ടുകള്‍ ഈ സമയം വളക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് വെര്‍ട്ടിഗോ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുന്നു. ബാലാസനം ബാലാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അതിന് വേണ്ടി കാലുകള്‍ മടക്കി മുട്ട് കുത്തി കൈകളും അതുപോലെ തന്നെ കുത്തി വെക്കുക. ശേഷം പതുക്കെ കൈകള്‍ മുന്നിലേക്ക് നീട്ടി നല്ലതുപോലെ സ്ട്രെച്ച് ചെയ്യാവുന്നതാണ്. ശേഷം പതുക്കെ പൂര്‍വ്വ സ്ഥിതിയിലേക്ക് വരാവുന്നതാണ്. ബാലാസനം ചെയ്യുന്നത് വെര്‍ട്ടിഗോ പോലുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാം.

Top