ഇന്നത്തെ ലോകത്ത് ആർക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇൻസ്റ്റാഗ്രാം റീൽസ് പോലുള്ള ഹ്രസ്വ വീഡിയോകൾ. പ്രായഭേദമന്യേ എല്ലാവരും റീൽസ് കാണുന്നവരാണ്. എന്നാൽ നിങ്ങൾ സൂക്ഷിക്കണം. ഇപ്പോഴിതാ സ്ഥിരമായി റീൽസ് കാണുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ബിഎംസി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. റീല്‍സ് കാണുന്നതിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് രക്തസമ്മര്‍ദ്ദവും കൂടുമെന്നാണ് പഠനം പറയുന്നത്. ബെഗളുരൂവിലെ കാര്‍ഡിയോളജിസ്റ്റായ ഡോ ദീപക് കൃഷ്ണമൂര്‍ത്തി ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.

Also Read: സ്പെഷ്യൽ ലോട്ടസ് ബിസ്കോഫ് കേക്ക് തയ്യാറാക്കിയാലോ
യുവാക്കളുടെയും മധ്യവയസ്‌കരുടെയും റീല്‍സിനോടുള്ള അമിതാസക്തി രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇത് ഒഴിവാക്കേണ്ട സമയമായി എന്നും ഡോ. ദീപക് കൃഷ്ണമൂര്‍ത്തി എക്‌സില്‍ കുറിച്ചു. ചൈനയിലെ 4318 യുവാക്കളുടെയും മധ്യവയസ്‌കരുടെയും ഇടയിൽ പഠനം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അമിതമായി റീല്‍സ് കാണുന്നവര്‍ക്കിടയില്‍ രക്തസമ്മര്‍ദ്ദവും ഹൈപ്പര്‍ ടെന്‍ഷനും ഉയരുന്നതായി കണ്ടെത്തുകയായിരുന്നു.
ഉറങ്ങുന്നതിന് മുമ്പ് സ്ഥിരമായി റീല്‍സ് കാണുന്നത് നമ്മുടെ ശരീരത്തിലെ സിംപതറ്റിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കും. ഇതും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്ന് പഠനത്തില്‍ പറയുന്നു. ഉറങ്ങുന്നതിന് മുമ്പ് റീല്‍സ് കാണാനായി ആളുകള്‍ ചെലവഴിച്ച സമയത്തെ അടിസ്ഥാനമാക്കിയാണ് ഈ പഠനം പൂര്‍ത്തിയാക്കിയതെന്നും ഗവേഷകര്‍ വ്യക്തമാക്കി.