സഞ്ജുവിനെ പൂട്ടാൻ ആർച്ചർ ‘ഷോർട്ട് ബോൾ’ എറിയണം; സെമിക്ക് മുൻപ് മുന്നറിയിപ്പുമായി ഡു പ്ലെസിസ്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ തന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെതിരെ ആർച്ചർ പന്തെറിയുന്നത് മത്സരത്തിലെ പ്രധാന കാഴ്ചയാകും

സഞ്ജുവിനെ പൂട്ടാൻ ആർച്ചർ ‘ഷോർട്ട് ബോൾ’ എറിയണം; സെമിക്ക് മുൻപ് മുന്നറിയിപ്പുമായി ഡു പ്ലെസിസ്
സഞ്ജുവിനെ പൂട്ടാൻ ആർച്ചർ ‘ഷോർട്ട് ബോൾ’ എറിയണം; സെമിക്ക് മുൻപ് മുന്നറിയിപ്പുമായി ഡു പ്ലെസിസ്

ടി20 ലോകകപ്പ് രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്കാണ്. സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു മികച്ച ഫോമിലാണെങ്കിലും ഇംഗ്ലണ്ടിന്റെ പേസ് കരുത്ത് സഞ്ജുവിന് വെല്ലുവിളിയാകുമെന്ന് ഫാഫ് ഡു പ്ലെസിസ് നിരീക്ഷിക്കുന്നു.

വേഗതയും ഷോർട്ട് ബോളും

140 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള ഷോർട്ട് ബോളുകൾ സഞ്ജുവിനെ സമ്മർദ്ദത്തിലാക്കുമെന്ന് ഇഎസ്പിഎൻ ക്രിക് ഇൻഫോയോട് സംസാരിക്കവെ ഡു പ്ലെസിസ് പറഞ്ഞു. “വേഗതയുള്ള ഷോർട്ട് ബോളുകൾ സഞ്ജുവിന്റെ ഒരു ദൗർബല്യമാണ്. ഇംഗ്ലണ്ടിന്റെ പക്കൽ ഇതിന് കൃത്യമായ പ്ലാൻ ഉണ്ടാകും. ജോഫ്ര ആർച്ചർ സഞ്ജുവിനെതിരെ വേഗതയേറിയ ഷോർട്ട് ബോളുകൾ എറിയണം. ഇത് അവനെ ആശയക്കുഴപ്പത്തിലാക്കും. ആ പന്തുകളെ ആക്രമിക്കണോ അതോ കരുതലോടെ കളിച്ച് മറ്റ് ബൗളർമാരെ നേരിടണോ എന്നത് സഞ്ജുവിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും,” ഡു പ്ലെസിസ് വ്യക്തമാക്കി.

Also Read: ടി20 ലോകകപ്പിനിടെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറി; പാകിസ്ഥാൻ താരം വിവാദത്തിൽ, പിഴ ചുമത്തി

ആർച്ചർ vs സഞ്ജു

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ തന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെതിരെ ആർച്ചർ പന്തെറിയുന്നത് മത്സരത്തിലെ പ്രധാന കാഴ്ചയാകും. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും അന്താരാഷ്ട്ര തലത്തിൽ നേർക്കുനേർ വരുന്നത്. വാംഖഡെയിലെ പിച്ചിൽ ആർച്ചറുടെ വേഗതയെ സഞ്ജു എങ്ങനെ നേരിടുമെന്നത് ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തിൽ നിർണ്ണായകമാകും.

ഇന്ന് രാത്രി ഏഴ് മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിർത്താനുള്ള യാത്രയിൽ ഒറ്റക്കടമ്പ കൂടി ബാക്കി നിൽക്കെയാണ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുന്നത്.

Share Email
Top