ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ വിപണിയിലേക്ക്! സെപ്റ്റംബർ 9-ലെ ലോഞ്ചിനായി കാത്തിരുന്ന് ടെക് ലോകം?

ആപ്പിളിന്റെ ഈ പുതിയ മടക്കാവുന്ന ഐഫോൺ സെപ്റ്റംബർ 9-ന് നടക്കുന്ന ചടങ്ങിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ വിപണിയിലേക്ക്! സെപ്റ്റംബർ 9-ലെ ലോഞ്ചിനായി കാത്തിരുന്ന് ടെക് ലോകം?
ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഐഫോൺ വിപണിയിലേക്ക്! സെപ്റ്റംബർ 9-ലെ ലോഞ്ചിനായി കാത്തിരുന്ന് ടെക് ലോകം?

ർഷങ്ങളായി ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആപ്പിളിന്റെ ഈ പുതിയ മടക്കാവുന്ന ഐഫോൺ സെപ്റ്റംബർ 9-ന് നടക്കുന്ന ചടങ്ങിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ഒപ്പം ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നീ ഫോണുകളും അന്നേ ദിവസം പുറത്തിറങ്ങും. എന്നാൽ നിർമാണത്തിലെ ചില വെല്ലുവിളികൾ കാരണം ഫോൾഡബിൾ ഫോണിന്റെ വിൽപ്പന ഒക്ടോബറിലേക്ക് നീളാനും സാധ്യതയുണ്ട്. ‘ഐഫോൺ അൾട്രാ’ എന്ന പേരിലായിരിക്കും ഈ ഫോൺ വിപണിയിലെത്തുകയെന്നാണ് നിലവിലെ വിവരം.

നിലവിലുള്ള ഐഫോണുകളുടെ വലുപ്പം കൂട്ടുന്നതിന് പകരം ചെറിയൊരു ടാബ്ലെറ്റിന് സമാനമായ രൂപകൽപ്പനയാണ് ഫോൾഡബിൾ ഐഫോണിനായി ആപ്പിൾ ഒരുക്കിയിരിക്കുന്നത്. പുസ്തകം തുറക്കുന്നതുപോലെ മടക്കാവുന്ന ഈ ഫോണിന് മടക്കിയിരിക്കുമ്പോൾ 5.5 ഇഞ്ചും പൂർണമായി തുറക്കുമ്പോൾ 7.8 ഇഞ്ചും ഒഎൽഇഡി ഡിസ്പ്ലേ ലഭിച്ചേക്കും. വെറും 4.5 മില്ലിമീറ്റർ മാത്രം കനമുള്ള ഈ ഫോണിന്റെ ഭാരം നിയന്ത്രിക്കാൻ ടൈറ്റാനിയവും അലുമിനിയവും ചേർന്ന ഫ്രെയിമായിരിക്കും ഉപയോഗിക്കുക. കൂടാതെ ഫോൾഡബിൾ ഫോണുകളിലെ പ്രധാന പ്രശ്നമായ സ്ക്രീനിലെ മടക്കപ്പാട് പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള അത്യാധുനിക ഡിസൈനാണ് ഇതിലുള്ളത്.

Also Read: ചെറുകിട വ്യാപാരികളുടെ യുപിഐ ഇടപാടുകൾക്ക് ഡിജിറ്റൽ പൂട്ട് വീണേക്കാം? ആർബിഐയുടെ റീ-കെവൈസി നിർണായക തീയതി സെപ്റ്റംബർ 15-ന്!

പ്രകടനത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയും ചെയ്യാതെ ടിഎസ്എംസിയുടെ 2 നാനോമീറ്റർ സാങ്കേതികവിദ്യയിലുള്ള എ20 ചിപ്പും 12 ജിബി റാമുമാണ് ഈ പുതിയ ഫോണിന് കരുത്തേകുന്നത്. സ്ഥലപരിമിതി കാരണം ടെലിഫോട്ടോ ക്യാമറ ഒഴിവാക്കി രണ്ട് 48 മെഗാപിക്സൽ പിൻ ക്യാമറകളായിരിക്കും ഇതിൽ നൽകുക. ഫേസ് ഐഡിക്ക് പകരം പവർ ബട്ടണിൽ സംയോജിപ്പിച്ച ടച്ച് ഐഡിയും ഇതിൽ ഉൾപ്പെടുത്തിയേക്കാം. രണ്ട് ഡിസ്പ്ലേകൾക്കുമായി പ്രത്യേക ഫ്രണ്ട് ക്യാമറകളും ഡ്യുവൽ ബാറ്ററി സംവിധാനവും ഇതിൽ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫോണുകളിൽ ഒന്നായിരിക്കും ഇത്. റിപ്പോർട്ടുകൾ പ്രകാരം ഫോൾഡബിൾ ഐഫോണിന്റെ വില 2,000 ഡോളറിന് മുകളിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉയർന്ന വില കാരണം ഇതൊരു പ്രീമിയം വിഭാഗത്തിൽപെടുന്ന നിശ്ചിത ഉപയോക്താക്കൾക്കായുള്ള ഉൽപ്പന്നമായി മാറാനാണ് സാധ്യത. എങ്കിലും ആപ്പിളിന്റെ ഈ പുതിയ പരീക്ഷണം സ്മാർട്ട്ഫോൺ വിപണിയിൽ വലിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top