പോഷക ഗുണങ്ങളാല്‍ സമ്പന്നം ആപ്പിള്‍

പോഷക ഗുണങ്ങളാല്‍ സമ്പന്നം ആപ്പിള്‍

ളരെ സുലഭമായി ലഭിക്കുന്നതും ധാരാളം പോഷക ഗുണങ്ങള്‍ ഉള്ളതുമാണ് ആപ്പിള്‍. പൊതുവെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഏറെ ഇഷ്ടമാണ് ആപ്പിള്‍ കഴിക്കാന്‍. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്. ധാരാളം ഫൈബര്‍ അടങ്ങിയ ഒരു പഴമാണ് ആപ്പിള്‍. ഇത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. പ്രമേഹം മുതല്‍ പല രോഗങ്ങളും തടയാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍. കാര്‍ബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് ഉയര്‍ന്നതാണെങ്കിലും, ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിര്‍ത്തുന്നു. പ്രമേഹമുള്ളവര്‍ക്ക് ആപ്പിള്‍ കഴിക്കുന്നത് മൂലം യാതൊരു പ്രശ്‌നവും ഉണ്ടാകുന്നില്ല. ഇതിലെ ആന്റി ഓക്‌സിഡന്റിന്റെയും അതുപോലെ ഫൈബറിന്റെയും ഉള്ളടക്കമാണ് ഇതിന്റെ പ്രധാന കാരണം.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. എപ്പോഴും വിശക്കുന്ന സ്വാഭാവമുള്ളവരാണെങ്കില്‍ ആപ്പിള്‍ കഴിക്കുന്നത് ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞതായി ഇരിക്കാന്‍ ഇത് സഹായിക്കുന്നു. ശരീരത്തില്‍ അമിതമായ കൊളസ്‌ട്രോള്‍ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ആപ്പിള്‍ കഴിക്കുന്നത്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ ഇത് ഏറെ സഹായിക്കും. ഇങ്ങനെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും.ആപ്പിള്‍ കഴികുന്നത് ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബര്‍ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തിന് വളരെ പ്രധാനമാണ് ഈ നാരുകള്‍. മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ ആപ്പിള്‍ നല്ലതാണ്.

Top