ഫാക്ടറി ജീവനക്കാര്‍ക്കായി താമസമൊരുക്കാന്‍ ഒരുങ്ങി ആപ്പിള്‍; നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത് 78000ത്തിലധികം വീടുകള്‍

ഫാക്ടറി ജീവനക്കാര്‍ക്കായി താമസമൊരുക്കാന്‍ ഒരുങ്ങി ആപ്പിള്‍; നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത് 78000ത്തിലധികം വീടുകള്‍

യുഎസ് ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ആപ്പിള്‍ ഇന്ത്യയില്‍ 1.5 ലക്ഷം തൊഴിലവസരങ്ങളാണ് ഒരുക്കിയത്. ഇപ്പോഴിതാ ആപ്പിള്‍ രാജ്യത്തെ ഫാക്ടറി ജീവനക്കാര്‍ക്കായി താമസസൗകര്യങ്ങള്‍ സജ്ജീകരിക്കാനുള്ള പദ്ധതിയിലാണ്. ചൈനയിലും വിയറ്റ്നാമിലും ഇതേ ഇന്‍ഡസ്ട്രിയല്‍ ഹൗസിങ് മോഡല്‍ നടപ്പിലാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഫോക്സ്‌കോണ്‍, ടാറ്റ, സാല്‍കോംപ് ഉള്‍പ്പടെയുള്ള ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാവും വീടുകളുടെ നിര്‍മാണം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഏറ്റവും വലിയ പൊതു-സ്വകാര്യ സംരംഭമാവും ഇത്. 78000 വീടുകളിലേറെ നിര്‍മിക്കാനാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ 58000 വീടുകള്‍ നിര്‍മിക്കുന്ന തമിഴ്നാട്ടിലാവും ഏറ്റവും കൂടുതല്‍ വീടുകള്‍.

തമിഴ്നാട്ടിലെ സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷനായിരിക്കും ഭൂരിഭാഗം വീടുകളുടെയും നിര്‍മാണം. ടാറ്റ ഗ്രൂപ്പും, എസ്പിആര്‍ ഇന്ത്യയും നിര്‍മാണത്തില്‍ പങ്കാളിയാവും. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 10 മുതല്‍ 15 ശതമാനം വരെ ധനസഹായം ലഭിക്കും. ബാക്കി സംസ്ഥാന സര്‍ക്കാരുകളും സംരംഭകരും നല്‍കും. 2025 മാര്‍ച്ച് 21 തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയേക്കുമെന്നാണ് കരുതുന്നത്.

Top