ബീറ്റ്സിന്റെ സോളോ ഹെഡ്ഫോണുകള്‍ പുറത്തിറക്കി ആപ്പിള്‍

ബീറ്റ്സിന്റെ സോളോ ഹെഡ്ഫോണുകള്‍ പുറത്തിറക്കി ആപ്പിള്‍

പ്പിളിന്റെ ഉപസ്ഥാപനമായ ബീറ്റ്സ് പുതിയ രണ്ട് വയര്‍ലെസ് ഹെഡ്ഫോണുകള്‍ അവതരിപ്പിച്ചു. ബീറ്റ്സ് സോളോ 4 സോളോ ബഡ്സ് എന്നിവയാണ് അവതരിപ്പിച്ചത്. ബീറ്റ്സ് സോളോ 4 ന് 199.9 ഡോളറും സോളോ ബഡ്സിന് 79.99 ഡോളറും ആണ് യുഎസിലെ വില. മുന്‍ പതിപ്പുകളെ പോലെ ഈ ഇയര്‍ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കില്ല. ഒരു ഓണ്‍-ഇയര്‍ ഹെഡ്‌ഫോണ്‍ ആണിത്. യുഎസ്ബി-സി വഴിയും 3.5 ഹെഡ്ഫോണ്‍ ജാക്ക് വഴിയും ഈ ഹെഡ്‌സെറ്റ് ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. ഒറ്റ ചാര്‍ജില്‍ 50 മണിക്കൂര്‍ ആണ് ബാറ്ററി വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി കഴിഞ്ഞാല്‍ കേബിളുകളുടെ സഹായത്തോടെ ഉപകരണങ്ങളുമായി ബന്ധിപ്പിച്ചും പാട്ടുകള്‍ ആസ്വദിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി ഇത് ബന്ധിപ്പിക്കാനാവും. വണ്‍ ടച്ച് പെയറിങ് പിന്തുണക്കും.ഈ ഹെഡ്‌സെറ്റുകള്‍ക്ക് ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ സംവിധാനം ഇല്ല. എന്നാല്‍ ഇതിലെ കുഷ്യനുകള്‍ പുറത്തുനിന്നുള്ള ശബ്ദം തടയാന്‍ സഹായിക്കും. മാറ്റ് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ, ക്ലൗഡ് പിങ്ക് നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക. പേഴ്സണലൈസ്ഡ് സ്‌പേഷ്യല്‍ ഓഡിയോ 3ഡി ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.

ബീറ്റ്‌സ് സോളോ ബഡ്സ് വളരെ ചെറിയൊരു കേയ്സാണ് ബീറ്റ്‌സ് സോളോ ബഡ്സ് എന്ന് ട്രൂ വയര്‍ലെസ് സ്റ്റീരിയോ ബഡ്‌സുകള്‍ക്ക് നല്‍കിയിരിക്കുന്നത്. സോളോ 4 നെ പോലെ ആക്ടീവ് നോയ്സ് കാന്‍സലേഷന്‍ ഇതിനുമില്ല. ആന്‍ഡ്രോയിഡിലും ഐഒഎസിലും പ്രവര്‍ത്തിക്കും. ഒറ്റ ചാര്‍ജില്‍ 18 മണിക്കൂര്‍ നേരം ചാര്‍ജ് ലഭിക്കും. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ നേരം പാട്ടുകേള്‍ക്കാം. നാല് വലിപ്പത്തിലുള്ള ഇയര്‍ ടിപ്പുകളും ഇതിനൊപ്പം ലഭിക്കും. കറുപ്പ്, ഗ്രേ, പര്‍പ്പിള്‍ നിറങ്ങളിലാണ് ബീറ്റ്‌സ് സോളോ ബഡ്സ് എത്തുക. ബീറ്റ്‌സ് സ്റ്റുഡിയോ ബഡ്സിനെ പോലെ ട്രാന്‍സ്സുസെന്റ് ഡിസൈനിലും സോളോ ബഡ്സ് എത്തും.

Top