തിരിച്ചടിക്കിടയിലും പിണറായിക്ക് കയ്യടി; ‘നന്ദി സഖാവേ’ എന്ന് ലിജോ ജോസ് പെല്ലിശ്ശേരി

കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ നിന്ന് നയിച്ചതിന് നന്ദി അറിയിച്ചുകൊണ്ടാണ് ലിജോ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്

തിരിച്ചടിക്കിടയിലും പിണറായിക്ക് കയ്യടി; ‘നന്ദി സഖാവേ’ എന്ന് ലിജോ ജോസ് പെല്ലിശ്ശേരി
തിരിച്ചടിക്കിടയിലും പിണറായിക്ക് കയ്യടി; ‘നന്ദി സഖാവേ’ എന്ന് ലിജോ ജോസ് പെല്ലിശ്ശേരി

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കിടയിലും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തി. കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ നിന്ന് നയിച്ചതിന് നന്ദി അറിയിച്ചുകൊണ്ടാണ് ലിജോ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. പിണറായി വിജയന്റെ ചിത്രത്തോടൊപ്പം “നന്ദി സഖാവേ” എന്ന തലക്കെട്ടോടെയായിരുന്നു സംവിധായകന്റെ പോസ്റ്റ്.

തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും പരാജയത്തെക്കുറിച്ച് പിണറായി വിജയൻ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്ന് നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന.

Also Read:ഫാഷൻ ഐക്കൺ ആരാണെന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി; കയ്യടിച്ച് ആരാധകർ

സംസ്ഥാനത്ത് ഇത്തവണ കനത്ത യുഡിഎഫ് തരംഗമാണ് ദൃശ്യമായത്. 140-ൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരം തിരിച്ചുപിടിച്ചപ്പോൾ, എൽഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങി. 13 മന്ത്രിമാരുടെ തോൽവിയും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് നേരിട്ട കടുത്ത മത്സരവും ഇടതുമുന്നണിക്ക് വലിയ ആഘാതമായി. അതേസമയം നേമം, കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിലായി മൂന്ന് സീറ്റുകൾ നേടി എൻഡിഎ നിയമസഭയിൽ സാന്നിധ്യമറിയിച്ചു. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾ യുഡിഎഫ് പൂർണ്ണമായും തൂത്തുവാരി. വിജയിച്ച കോൺഗ്രസ് പാളയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ സജീവമാണ്.

Share Email
Top