AP TET 2025; വിജയശതമാനത്തിൽ വർധന, തുടർനടപടികൾ അറിയാം

ഇത്തവണ പരീക്ഷ എഴുതിയ 2,48,427 ഉദ്യോഗാർത്ഥികളിൽ 97,560 പേർ വിജയിച്ചു

AP TET 2025; വിജയശതമാനത്തിൽ വർധന, തുടർനടപടികൾ അറിയാം
AP TET 2025; വിജയശതമാനത്തിൽ വർധന, തുടർനടപടികൾ അറിയാം

ന്ധ്രാപ്രദേശ് അധ്യാപക യോഗ്യതാ പരീക്ഷയുടെ (AP TET 2025) ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 39.27 ശതമാനം പേർ യോഗ്യത നേടി. TET കൺവീനർ വെങ്കട കൃഷ്ണ റെഡ്ഡിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പരീക്ഷ എഴുതിയ 2,48,427 ഉദ്യോഗാർത്ഥികളിൽ 97,560 പേർ വിജയിച്ചു.

വിജയികൾക്ക് ഇനി എന്ത്?

TET പാസായ ഉദ്യോഗാർത്ഥികൾക്ക് ആന്ധ്രാപ്രദേശിലെ വരാനിരിക്കുന്ന അധ്യാപക നിയമനങ്ങളിൽ പങ്കെടുക്കാം. പേപ്പർ 1 വിജയിച്ചവർക്ക് എൽ.പി സ്കൂളുകളിലും (ക്ലാസ് 1-5), പേപ്പർ 2 വിജയിച്ചവർക്ക് യു.പി സ്കൂളുകളിലും (ക്ലാസ് 6-8) അധ്യാപകരാകാൻ അർഹതയുണ്ട്. AP TET സർട്ടിഫിക്കറ്റിന് ആജീവനാന്ത സാധുത (Life-time validity) ഉണ്ടായിരിക്കും.

Also Read: ജനുവരി 2 കഴിഞ്ഞു, അഡ്മിറ്റ് കാർഡ് എവിടെ? ഗേറ്റ് പരീക്ഷാർത്ഥികൾക്കായി പുതിയ അപ്‌ഡേറ്റ്!

ഫലങ്ങൾ എങ്ങനെ പരിശോധിക്കാം?

1. ഔദ്യോഗിക വെബ്‌സൈറ്റ് aptet.apcfss.in സന്ദർശിക്കുക.

2. ഹോംപേജിലെ ‘Results’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. ഹാൾ ടിക്കറ്റ് നമ്പറും മറ്റ് വിവരങ്ങളും നൽകുക.

ഫലം സ്‌ക്രീനിൽ തെളിയും, ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. കൂടാതെ, 9552300009 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം അയച്ചും ഫലം ആക്‌സസ് ചെയ്യാവുന്നതാണ്.

Share Email
Top