‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’; പ്രതിപക്ഷ വിമർശനങ്ങളെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’; പ്രതിപക്ഷ വിമർശനങ്ങളെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ
‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’; പ്രതിപക്ഷ വിമർശനങ്ങളെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. അയ്യപ്പ സംഗമത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങളെ അദ്ദേഹം ശക്തമായി പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ നിലപാട് ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന പഴഞ്ചൊല്ലിന് സമാനമാണ്. ഈ വിമർശനങ്ങളെ ഒരു രാഷ്ട്രീയ അഭിപ്രായമായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. “തീർച്ചയായും പോകും, അതെന്താ സംശയം? പോകുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ,” വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പ സംഗമം ഒരു മോശം കാര്യമായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top