സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല, കണ്ടക്ടറുമായുള്ള തര്‍ക്കം നിയമപരമായി നേരിടും; ആര്യ രാജേന്ദ്രന്‍

സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല, കണ്ടക്ടറുമായുള്ള തര്‍ക്കം നിയമപരമായി നേരിടും; ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടറുമായുള്ള തര്‍ക്കം നിയമപരമായി നേരിടുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ഏതു സ്ഥാനത്തിരിക്കുന്നവരാണെങ്കിലും ജനപ്രതിനിധികളും മനുഷ്യരാണ് എന്നും മേയര്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ ശീലിക്കുന്ന സമൂഹത്തിന്റെ വാര്‍ത്തയാണ് എടുക്കേണ്ടത്. വലിയ പ്രയാസമുണ്ട്, തന്റെ കുടുംബം പ്രതികരിച്ചത് ഈ നാട്ടില്‍ ഒരു തെറ്റായ പ്രവണത വരാതിരിക്കാനാണ്. എന്നാല്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തകള്‍. സൈബര്‍ അറ്റാക്ക് നടക്കുന്നു. ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. ചില മാധ്യമങ്ങള്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുന്നു.

സൈഡ് കൊടുക്കാത്തതിരുന്നതിനാല്‍ ഉണ്ടായ തര്‍ക്കത്തെ ഒതുക്കാനാണ് ലൈംഗികത ചേഷ്ഠ ആരോപണം ഉയര്‍ത്തുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത്. നിയമപരമായി മുന്നോട്ടുപോകും. അതില്‍ ഉറച്ചുനില്‍ക്കും. ഇങ്ങനെ ഒരു വിഷയം വരുമ്പോള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കും എന്ന് കരുതിയിരുന്നു. സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല എന്നും മേയര്‍ പ്രതികരിച്ചു.

Top