അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലേക്ക്; ‘ഡെലുലു’ വരുന്നു

ഡെല്യൂഷണല്‍ എന്നതിന്റെ ചുരുക്കവാക്കായി ഉപയോഗിക്കുന്ന ഒന്നാണ് 'ഡെലുലു'

അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലേക്ക്; ‘ഡെലുലു’ വരുന്നു
അനുരാഗ് കശ്യപ് വീണ്ടും മലയാളത്തിലേക്ക്; ‘ഡെലുലു’ വരുന്നു

നുരാഗ് കശ്യപ് വീണ്ടും മലയാളത്തില്‍. മലയാളത്തിലെ അരങ്ങേറ്റം ആഷിക് അബു ചിത്രം റൈഫിള്‍ ക്ലബ്ബിലൂടെ ആയിരുന്നു. റൈഫിള്‍ ക്ലബ്ബിന് ശേഷം അനുരാഗ് കശ്യപ് അഭിനയിക്കുന്ന മലയാള ചിത്രത്തിന്റെ പേര് ‘ഡെലുലു’ എന്നാണ്. ഡെല്യൂഷണല്‍ എന്നതിന്റെ ചുരുക്കവാക്കായി ഉപയോഗിക്കുന്ന ഒന്നാണ് ഡെലുലു.

Also Read:വീണ്ടും ഹിറ്റടിക്കാന്‍ നിവിന്‍-നയന്‍സ് കോംബോ; പുതുവത്സരാശംസകളുമായി ‘ഡിയര്‍ സ്റ്റുഡന്റസ്’ പോസ്റ്റര്‍

ചിത്രത്തിന്റെ സംവിധാനം ശബ്ദ മുഹമ്മദ് ആണ്. അനുരാഗ് കശ്യപിനൊപ്പം റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, നിഖില വിമല്‍, ചന്ദു സലിംകുമാര്‍, ദാവീദ് പ്രക്കാട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പമ്പരം പ്രൊഡക്ഷന്‍സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

സൈജു ശ്രീധരന്‍, ഷിനോസ്, ബിനീഷ് ചന്ദ്രന്‍, രാഹുല്‍ രാജീവ്, അപ്പുണ്ണി സാജന്‍, സയീദ് അബ്ബാസ്, നിക്‌സണ്‍ ജോര്‍ജ്, സിനോയ് ജോസഫ്, സമീറ സനീഷ്, പ്രീനിഷ് പ്രഭാകരന്‍, രമേഷഅ ഇ പി, ആല്‍ഡ്രിന്‍ ജൂഡ്, അന്ന ലൂണ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.

Share Email
Top