പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു! പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; സിപിഐ

വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ന്യൂനപക്ഷ വിഭാഗങ്ങളെ മുന്നണിയിൽ നിന്ന് അകറ്റി

പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു! പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; സിപിഐ
പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചു! പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വേണ്ട; സിപിഐ

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. സംസ്ഥാനത്ത് ശക്തമായി വീശിയടിച്ച പിണറായി വിരുദ്ധ വികാരമാണ് എൽഡിഎഫിന്റെ അടിത്തറ തകർത്തതെന്ന് സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നും പകരം പുതിയ മുഖങ്ങൾ വരണമെന്നുമാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.

വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്‌മോൻ, ചെറ്റത്തരം തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കി. ഇത്തരം പരാമർശങ്ങൾ പാർട്ടിയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് വിമർശനമുയർന്നു. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ന്യൂനപക്ഷ വിഭാഗങ്ങളെ മുന്നണിയിൽ നിന്ന് അകറ്റി. ഒരു ഘട്ടത്തിൽ പോലും വെള്ളാപ്പള്ളിയെ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്നതും വോട്ടുചോർച്ചയ്ക്ക് കാരണമായി. പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന രീതി പരാജയത്തിന് ആക്കം കൂട്ടി.

Also Read: അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടന്നു; കേരളത്തിൽ മാത്രം എന്തിന് ഇത്ര ചർച്ചയെന്ന് രമേശ് ചെന്നിത്തല

സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും യോഗങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും പ്രചാരണ തന്ത്രങ്ങളിലെ വീഴ്ചയും തോൽവിയുടെ ആഴം കൂട്ടി. അതേസമയം, പരാജയത്തിൽ ആത്മപരിശോധന നടത്തുമെന്നും എല്ലാ ഘടകങ്ങളും വിളിച്ച് ചേർത്ത് പ്രവർത്തകരുടെ അഭിപ്രായം കേൾക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.

Share Email
Top