അൻസിബയുടെ പരാതി! ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട്‌ തള്ളി കോടതി

പൊലീസിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വ്യക്തമാക്കിയ കോടതി, പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്നും വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഉത്തരവിട്ടു

അൻസിബയുടെ പരാതി! ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട്‌ തള്ളി കോടതി
അൻസിബയുടെ പരാതി! ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട്‌ തള്ളി കോടതി

നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് കോടതി പൂർണ്ണമായും തള്ളി. പൊലീസിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വ്യക്തമാക്കിയ കോടതി, പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്നും വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഉത്തരവിട്ടു. ജിഹാദി അടക്കമുള്ള പരാമർശങ്ങൾ തമാശയ്ക്ക് വിളിച്ചതാണെന്ന പൊലീസിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ടിനി ടോം തനിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ തെളിവില്ലെന്നും കേട്ടുകേൾവി മാത്രമാണെന്നും പറഞ്ഞ് എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതെ പൊലീസ് കേസ് അവഗണിച്ചതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

കേസിൽ നടി നീന കുറുപ്പ് നൽകിയ മൊഴി നിർണായകമായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കോടതി ഉത്തരവിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. വംശീയ അധിക്ഷേപം പോലുള്ള ഗൗരവമേറിയ പരാമർശങ്ങളെ ലഘൂകരിച്ചുകൊണ്ടുള്ള പൊലീസിന്റെ സമീപനത്തെ കോടതി കർശനമായി വിമർശിച്ചു. കൃത്യമായ തെളിവുകളോടെ വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. സിനിമാ രംഗത്തുള്ളവർ ഉൾപ്പെട്ട വംശീയ അധിക്ഷേപക്കേസിൽ കോടതിയുടെ ഈ പുതിയ ഉത്തരവ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Share Email
Top