കണ്ണൂര് പോലെ മറ്റൊരു ചുവപ്പ്കോട്ട, തൃശൂർ പിടിച്ചില്ലെങ്കിൽ, യു.ഡി.എഫിന് കേരളഭരണം സ്വപ്നമാകും

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേടണമെങ്കിൽ ആദ്യം അവർ വിജയിക്കേണ്ടത് തൃശൂർ ജില്ലയിലായിരിക്കണം. പരമ്പരാഗതമായി വലതുപക്ഷ ജില്ലയായ തൃശൂരിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇടതുപക്ഷം നേടുന്ന മുന്നേറ്റം ഇപ്പോൾ ആ ജില്ലയെ ചെങ്കോട്ടയാക്കി മാറ്റിയിരിക്കുകയാണ്.

കണ്ണൂര് പോലെ മറ്റൊരു ചുവപ്പ്കോട്ട, തൃശൂർ പിടിച്ചില്ലെങ്കിൽ, യു.ഡി.എഫിന് കേരളഭരണം സ്വപ്നമാകും
കണ്ണൂര് പോലെ മറ്റൊരു ചുവപ്പ്കോട്ട, തൃശൂർ പിടിച്ചില്ലെങ്കിൽ, യു.ഡി.എഫിന് കേരളഭരണം സ്വപ്നമാകും

യു.ഡി.എഫിന് കേരള ഭരണം പിടിക്കണമെങ്കിൽ, ആദ്യം അവർക്ക് പിടിക്കേണ്ട ജില്ല തൃശൂരാണ്. ഇവിടെയുള്ള 13 നിയമസഭാ മണ്ഡലങ്ങളിൽ 12 ഉം പിടിച്ചെടുത്താണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ചെങ്കൊടി പാറിച്ചിരുന്നത്. അതായത്, 2016 ൻ്റെ തനിയാവർത്തനം തന്നെ 2021ലും തൃശൂരിൽ സംഭവിച്ചത്, കോൺഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച് വലിയ ഒരു ഷോക്ക് തന്നെയായിരുന്നു. ചാലക്കുടിയിൽ മാത്രമാണ് കോൺഗ്രസ്സിന് വിജയിക്കാൻ കഴിഞ്ഞിരുന്നത്.

ഒരു കാലത്ത് ലീഡർ കെ. കരുണാകരൻ്റെ തട്ടകമായിരുന്ന തൃശൂരിൽ, കരുണാകരൻ്റെ മരണശേഷവും സ്വാധീനം നിലനിർത്താൻ ഉമ്മൻ ചാണ്ടി നിരന്തരം ഇടപെടൽ നടത്തിയിരുന്നു. എന്നാൽ, 2016-ൽ ഭരണ തുടർച്ചയെന്ന, ഉമ്മൻ ചാണ്ടിയുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച്, തൃശൂർ ജില്ലയിലും വൻ മുന്നേറ്റമാണ് ഇടതുപക്ഷം കാഴ്ചവച്ചിരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന് ജനങ്ങൾ നൽകാത്ത തുടർ ഭരണം, 2021-ൽ പിണറായി സർക്കാരിന് നൽകിയതോടെ, തൃശൂരിലും യു.ഡി.എഫ് തകർന്നടിയുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ഏക സീറ്റായ ചാലക്കുട‍ിയിൽ നിന്നും നേരിയ മാർജിനിൽ മാത്രമാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥി ജയിച്ചിരുന്നത്.

Also Read: ‘ഒരാൾക്ക് ഒരു വോട്ട്, ഭരണഘടനയുടെ അടിത്തറ’; വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി രം​ഗത്ത്

യുഡിഎഫ് ഏറെ പ്രതീക്ഷയർപ്പിച്ച തൃശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, ഗുരുവായൂർ മണ്ഡലങ്ങളും അവരെ കൈവിടുകയാണുണ്ടായത്. തൃശൂരിൽ കനത്ത പോരാട്ടത്തിനു ശേഷമാണ് തോൽവി സമ്മതിച്ചതെന്ന് മാത്രം കോൺഗ്രസ്സിന് ആശ്വസിക്കാം. എന്നാൽ, ഘടക കക്ഷിയായ മുസ്ലീംലീഗ് ഗുരുവായൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് വലിയ മാർജിനിൽ ആയിരുന്നു എന്നത് , ലീഗ് നേതൃത്വത്തെയും അമ്പരപ്പിച്ച സംഭവമാണ്.

2026-ൽ സംഭവിക്കാൻ പോകുന്നത്, 2021ൻ്റെയും തുടർച്ചയായിരിക്കുമെന്നാണ് ഇടതുപക്ഷ നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ, ലോകസഭ തിരഞ്ഞെടുപ്പിൽ, അട്ടിമറി വിജയം നേടിയതിനാൽ, ഇത്തവണ, പല നിയമസഭാ സീറ്റുകളും ബി.ജെ.പിക്ക് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് സംഘപരിവാർ നേതൃത്വം കണക്ക് കുട്ടുന്നത്. ബി.ജെ.പി സാന്നിധ്യം വെല്ലുവിളിയാകുമെന്ന് കണ്ട്, തൃശൂരിൽ വ്യാപകമായി കള്ളവോട്ട് ചെയ്താണ് സുരേഷ് ഗോപി വിജയിച്ചതെന്ന പ്രചരണമാണ് കോൺഗ്രസ്സും ഇടതുപക്ഷവും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

Suresh Gopi

എന്നാൽ ഈ പ്രചരണങ്ങൾ ഒന്നും തന്നെ വോട്ടർമാരിൽ ഏശില്ലെന്നും നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം കേരളത്തിലെ തങ്ങളുടെ വോട്ട് ഷെയർ വലിയ രൂപത്തിൽ വർദ്ധിച്ചതായുമാണ് ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. 2026-ൽ, കേരളത്തിൽ നിന്നും 10 സീറ്റുകളിൽ വിജയം ഉറപ്പിക്കുന്ന ബി.ജെ.പി നേതൃത്വം അതിനായി പ്രധാനമായും ആശ്രയിക്കുന്ന ഒരു ജില്ല കൂടിയാണ് തൃശൂർ. ഇതിനു പുറമെ, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നിന്നും എം.എൽ.എമാരെ സൃഷ്ടിക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലും ബി.ജെ.പി നേതൃത്വത്തിനുണ്ട്.

ലീഡർ കെ. കരുണാകരന്റെ തട്ടകമെന്ന നിലയിൽ വലതു മനസ്സിനോടു ചായ്വുള്ള ജില്ലയാണ് തൃശൂരെന്നു കരുതിയ കോൺഗ്രസിന് , ബി.ജെ.പി അവരുടെ വോട്ടുകൾ ചോർത്തുന്നത് വലിയ ഭീഷണി തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായിരുന്ന തൃശൂർ മണ്ഡലത്തിൽ, കോൺഗ്രസ്സ് സ്ഥാനാർത്ഥി കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വന്നതും അതുകൊണ്ടാണ്.

Also Read: തൃശൂരിലെ വോട്ട് ക്രമക്കേട്; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം

74,686 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ്, തൃശൂർ മണ്ഡലത്തിൽ നിന്നും സുരേഷ് ഗോപി വിജയിച്ചിരുന്നത്. രണ്ടാം സ്ഥാനത്ത് എത്തിയ ഇടതുപക്ഷ സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറിന് മുൻ തിരഞ്ഞെടുപ്പിനേക്കാൾ സ്ഥിതി മെച്ചപ്പെടുത്താൻ കഴിഞ്ഞത് ഇടതുപക്ഷത്തിന് തൽക്കാലം പിടിച്ചു നിൽക്കാൻ ആയുധമായിട്ടുണ്ട്. എങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകുമ്പോൾ, ഇടതുപക്ഷവും ജാഗ്രത പാലിക്കേണ്ടതുണ്ട്.

ഇരട്ടവോട്ടുകൾ എന്ന ആരോപണം, ബി.ജെ.പിക്ക് എതിരെ വ്യാപകമായി യു.ഡി.എഫും ഇടതുപക്ഷവും ഉയർത്തുന്നുണ്ടെങ്കിലും, ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പി പുതുതായി ചോർത്തിയ 80,000 വോട്ടുകൾ നിയമസഭ തിരഞ്ഞെടുപ്പിലും നിർണ്ണായകമാകും. ഈ വോട്ടുകളിൽ 75 ശതമാനവും പോൾ ചെയ്യിക്കാൻ ബി.ജെ.പിക്ക് സാധിച്ചത്, സുരേഷ് ഗോപിയുടെ വിജയത്തിൽ നിർണ്ണായക ഘടകമായിട്ടുണ്ട്.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ തൃശൂർ ജില്ലയുടെ രാഷ്ട്രീയ പരിണാമം ഇടതുപക്ഷത്തിനൊപ്പമാണ് എന്ന് പറയുന്ന സി.പി.എം നേതാക്കൾ പോലും, ബി.ജെ.പിയുടെ ഭീഷണിയെ ഗൗരവമായാണ് നോക്കിക്കാണുന്നത്. എങ്കിലും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടം കൊയ്യാൻ കഴിയുമെന്നാണ് സി.പി.എം നേതൃത്വം പ്രതീക്ഷിക്കുന്നത്.

2001 മുതൽ 2021 വരെയുള്ള 20 വർഷങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളിലെ തൃശൂർ ജില്ലയിലെ മുന്നേറ്റമാണ്, ഇടതുപക്ഷത്തിൻ്റെ ആത്മവിശ്വാസത്തിൻ്റെ അടിസ്ഥാനം. ഇക്കാലത്തിനിടെ നടന്ന 5 തിരഞ്ഞെടുപ്പുകളിൽ, തൃശൂർ ജില്ല യു.ഡി.എഫിനൊപ്പം നിന്നത് 2001ൽ മാത്രമായിരുന്നു. എന്നാൽ, 2006, 2011, 2016, 2021 തിരഞ്ഞെടപ്പുകള‍ിൽ, ഇടതുപക്ഷത്തിനായിരുന്നു തുടർച്ചയായി നേട്ടം കൊയ്യാൻ സാധിച്ചിരുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ, നിയമസഭാ ഫലത്തെ സ്വാധീനിക്കാറില്ലെന്നതും ഇടതുപക്ഷ നേതൃത്വത്തെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ഘടകമാണ്.

ഇത്തവണ, യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്ന ഒരു സ്ഥാനാർത്ഥി പട്ടികയാകും സി.പി.എം പുറത്തിറക്കുകയെന്നാണ് സൂചന. വിജയ സാധ്യത മാത്രം മുന്നിൽ കണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുൻപ് പല കാരണങ്ങളാൽ തഴയപ്പെട്ടവരും ഇടംപിടിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയായ ടി ശശിധരന് ഉൾപ്പെടെ നറുക്ക് വീഴാനുള്ള സാധ്യതയും ഏറെയാണ്.

Also Read: ‘ഇന്ത്യ ഈ കൈകളിൽ ഭദ്രം’! അച്ഛൻ കറ കളഞ്ഞ കോൺഗ്രസ് നേതാവ്, പക്ഷെ മോദി സർക്കാരിനും സൈന്യത്തിനും നിറഞ്ഞ പ്രശംസയുമായി ഫൈസൽ പട്ടേൽ

എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ യു.പി ജോസഫിന് വിജയ സാധ്യതയുള്ള മറ്റൊരു മണ്ഡലം നൽകണമെന്ന അഭിപ്രായവും സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്. നിരവധി തവണ തിരഞ്ഞെടുപ്പ് രംഗത്ത് തഴയപ്പെട്ട യുവ നേതാവായ ടി.കെ വാസുവിനെ സി.പി.എം ഇത്തവണ പരിഗണിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പത്ത് വർഷത്തെ ഭരണവിരുദ്ധ വികാരത്തെ നേരിടാൻ, സ്ഥാനാത്ഥി നിർണ്ണയത്തിലും ഇടതുപക്ഷത്തിന് കൂടുതൽ സൂഷ്മത പുലർത്തേണ്ടി വരും.

വ്യക്തി താൽപ്പര്യങ്ങൾ മാറ്റിവച്ചുള്ള ഒരു സ്ഥാനാർത്ഥി നിർണ്ണയമുണ്ടായാൽ മാത്രമേ, തൃശൂരിലെ ചുവപ്പ്കോട്ട കാക്കാൻ കഴിയൂ എന്നാണ് ഇടതുപക്ഷ അനുഭാവികളും അഭിപ്രായപ്പെടുന്നത്.

കോൺഗ്രസ്സിൽ, വി.എം സുധീരനും, ടി.എൻ പ്രതാപനും ഉൾപ്പെടെയുള്ള പ്രമുഖരും ഇത്തവണ മത്സര രംഗത്തുണ്ടാകും. സുധീരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാണ് ഒരു വിഭാഗം പ്രവർത്തകർ കാണുന്നതെങ്കിൽ, പാർട്ടിയിലെ മറുചേരി, ഭരണം ലഭിച്ചാൽ, സുധീരനെ സ്പീക്കറാക്കാം എന്ന നിലപാടിലാണ് മുന്നോട്ട് പോകുന്നത്. ബി.ജെ.പിയും ജനസ്വാധീനമുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഇതിൽ തൃശൂർ ജില്ലക്കാരനായ സിനിമാ താരവും ഉൾപ്പെടും.

EXPRESS VIEW

വീഡിയോ കാണാം

Share Email
Top