ഭന്‍വര്‍ സിംഗ് ഷെഖാവത്തിന് മറ്റൊരു മുഖം; രണ്ടാം ഭാഗത്ത് ക്രൂരതയും പരിപാടിയും ഒന്നും അല്ല, മറ്റൊരു ട്രാക്ക്, ഫഹദ് ഫാസില്‍

ഭന്‍വര്‍ സിംഗ് ഷെഖാവത്തിന് മറ്റൊരു മുഖം; രണ്ടാം ഭാഗത്ത് ക്രൂരതയും പരിപാടിയും ഒന്നും അല്ല, മറ്റൊരു ട്രാക്ക്, ഫഹദ് ഫാസില്‍

ല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ‘പുഷ്പ 2: ദ റൂള്‍’ സിനിമയുടെ ടീസറിന് ശേഷം ഉയര്‍ന്നുവന്ന ചോദ്യമാണ് ടീസറില്‍ ഫഹദ് ഫാസില്‍ എവിടെ എന്ന്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന വില്ലന്‍ കഥപാത്രത്തെ കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ഫഹദ് തന്നെ നല്‍കിയിരിക്കുന്നത്.

സിനിമയുടെ ആദ്യഭാഗത്തേക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം രണ്ടാം ഭാഗത്തില്‍ ഭന്‍വര്‍ സിംഗിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദ് നായകനാകുന്ന ആവേശം സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പുഷ്പ 2വിലെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ഫഹദ് ഫാസില്‍ മറുപടി പറഞ്ഞത്. ‘പുഷ്പയിലെ വില്ലന് രണ്ടാം ഭാഗത്ത് ക്രൂരതയും പരിപാടിയും ഒന്നും അല്ല, മറ്റൊരു ട്രാക്കാണ് പിടിച്ചിരിക്കുന്നതെന്ന് ഫഹദ് പറഞ്ഞു.

ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയ ചിത്രത്തിന്റെ, രണ്ടാം ഭാഗമായ പുഷ്പ 2, 2024 ഓഗസ്റ്റ് 15നാണ് ആഗോളതലത്തില്‍ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

Top