തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസം സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
കൂടാതെ, കഴിഞ്ഞ നാല് ദിവസത്തിനിടെ തെക്കൻ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. രണ്ട് ദിവസം മുൻപ് കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48-കാരിയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു.
Also Read: മുല്ലപ്പെരിയാർ അണക്കെട്ടിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്. എന്നാൽ, മലിനജലത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല, കിണർ വെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.












