CMDRF

ഇസ്രയേലിലേക്ക് വീണ്ടും അവസരം; 10,000 പേർക്ക് ജോലി നൽകാൻ സർക്കാർ

ഭൂരിപക്ഷം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളും ഇസ്രയേലിലെ അവരുടെ തൊഴിൽ സാഹചര്യങ്ങളിലും ശമ്പളത്തിലും സംതൃപ്തരാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്

ഇസ്രയേലിലേക്ക് വീണ്ടും അവസരം; 10,000 പേർക്ക് ജോലി നൽകാൻ സർക്കാർ
ഇസ്രയേലിലേക്ക് വീണ്ടും അവസരം; 10,000 പേർക്ക് ജോലി നൽകാൻ സർക്കാർ

10,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കം ഇസ്രയേൽ ആരംഭിച്ചു. പലസ്തീനുമായുള്ള സംഘർഷം മൂലം രാജ്യം തൊഴിൽ ക്ഷാമം നേരിടുന്നതിനാലാണ് വീണ്ടും ഇന്ത്യൻ തൊഴിലാളികളെ ഇസ്രയേൽ ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബർ 7 ന് നടന്ന ഹമാസിൻ്റെ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ പലസ്തീൻ തൊഴിലാളികളുടെ വിസ റദ്ദാക്കിയിരുന്നു. ഈ വിടവ് നികത്താൻ പുതിയ നീക്കം വഴി ഇസ്രയേലിന് സാധിക്കും.

2023 മെയ് മാസത്തിൽ, ഇന്ത്യയും ഇസ്രയേലും 42,000 ഇന്ത്യക്കാർക്ക് യഹൂദ രാഷ്ട്രത്തിൽ നിർമ്മാണ മേഖലയിലും നഴ്സിങ്ങിലും ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായി ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ നീക്കമാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ട നിയമനത്തിൽ 16,000 അപേക്ഷകരിൽ നിന്ന് 10,349 നിർമാണ തൊഴിലാളികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലാണ് ഇതിനായി പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പുതിയ സംരംഭത്തിൽ നാല് നിർദ്ദിഷ്ട മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Also Read: ഗാസയിൽ വ്യോമാക്രമണം: 16 മരണം

മഹാരാഷ്ട്രയിലെ പൂനെയിൽ പുതിയ റിക്രൂട്ട്‌മെൻ്റുകൾക്കായി പ്രവർത്തനം നടക്കുകയാണെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ മഹാരാഷ്ട്രയിൽ വൻതോതിലുള്ള നിർമ്മാണ പദ്ധതിക്കായി കഴിഞ്ഞ ആഴ്ച വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഇസ്രയേലിൻ്റെ ടവർ സെമികണ്ടക്ടറും ഇന്ത്യൻ കമ്പനിയായ അദാനി ഗ്രൂപ്പും ഏകദേശം 10 ബില്യൺ ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

ഇന്ത്യൻ നിർമാണ തൊഴിലാളികളെ കൂടുതൽ കൂലി ഉറപ്പ് നൽകിയാണ് ഇസ്രയേലിലേക്ക് ആകർഷിക്കുന്നത്. ഉഭയകക്ഷി കരാറിന് കീഴിൽ ഇതിനകം എത്തിയ തൊഴിലാളികളിൽ രാജ്യം “തൃപ്തരാണ്” എന്നാണ് കഴിഞ്ഞ ആഴ്ച, ഇന്ത്യയിലെ ഇസ്രയേൽ എംബസി അവകാശപ്പെട്ടിരിക്കുന്നത്.

Also Read: മിസൈലാക്രമണം നടത്തി യെമനിലെ ഹൂതികള്‍; ഇസ്രായേലിലെ റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

ഭൂരിപക്ഷം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളും ഇസ്രയേലിലെ അവരുടെ തൊഴിൽ സാഹചര്യങ്ങളിലും ശമ്പളത്തിലും സംതൃപ്തരാണെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി വരെ, ഇസ്രയേലിൽ ഏകദേശം 18,000 ഇന്ത്യക്കാർ ഉണ്ടായിരുന്നു, പ്രധാനമായും ദൈനംദിന സഹായം ആവശ്യമുള്ള പ്രായമായ ഇസ്രയേലികൾ, കൂടാതെ ചില വജ്ര വ്യാപാരികൾ, ഐടി പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവരെ പരിചരിക്കുന്നവരാണ് ഇവരിൽ നല്ലൊരു വിഭാഗവും. ഇതിനു പുറമെയാണ് 10,000 പേർക്ക് തൊഴിലവസരം സൃഷ്ടിച്ചിരിക്കുന്നത്.

Top