അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും ഒരു കുഞ്ഞന്‍ സ്‌കോര്‍

അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും ഒരു കുഞ്ഞന്‍ സ്‌കോര്‍

ടോക്കിയോ: അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ വീണ്ടും ഒരു കുഞ്ഞന്‍ സ്‌കോര്‍ കൂടെ പിറന്നിരിക്കുന്നു. ജപ്പാനെതിരെ 12 റണ്‍സില്‍ ഓള്‍ ഔട്ടായി മംഗോളിയയാണ് നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജപ്പാന്‍ ഏഴ് വിക്കറ്റിന് 217 റണ്‍സ് നേടി. മറുപടി ബാറ്റിം?ഗിലാണ് മംഗോളിയ കുഞ്ഞന്‍ സ്‌കോറില്‍ ഒതുങ്ങിയത്.

ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ വഴങ്ങിയതും മംഗോളിയയാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ?ഗെയിംസില്‍ മംഗോളിയയ്‌ക്കെതിരെ നേപ്പാള്‍ മൂന്നിന് 314 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.

ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്. കഴിഞ്ഞ വര്‍ഷം ഐല്‍ ഓഫ് മാന്‍ ടീം കുറിച്ച 10 റണ്‍സാണ് ഏറ്റവും ചെറിയ സ്‌കോര്‍. സ്‌പെയ്‌നിനെതിരെയാണ് ഐല്‍ ഓഫ് മാന്‍ ടീം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറില്‍ ഓള്‍ ഔട്ടായത്.

Top