ശബരിമല പാതയിൽ വീണ്ടും അപകടം; കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 അയ്യപ്പഭക്തർക്ക് പരിക്ക്

പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ ചെയിൻ സർവീസ് ബസുമാണ് അപകടത്തിൽപ്പെട്ടത്

ശബരിമല പാതയിൽ വീണ്ടും അപകടം; കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 അയ്യപ്പഭക്തർക്ക് പരിക്ക്
ശബരിമല പാതയിൽ വീണ്ടും അപകടം; കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 അയ്യപ്പഭക്തർക്ക് പരിക്ക്

കൊല്ലം: ശബരിമല തീർത്ഥാടന പാതയിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെട്ട അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്ത് വെച്ച് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 അയ്യപ്പഭക്തർക്ക് പരിക്കേറ്റു.

പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ ചെയിൻ സർവീസ് ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ 51 പേരെ ഉടൻ തന്നെ പമ്പ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, 13 പേരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read; കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

അപകടത്തെ തുടർന്ന് പത്തനംതിട്ട-പമ്പ പാതയിൽ ഏകദേശം അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്സും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

കെഎസ്ആർടിസി മാത്രമാണ് സർവീസ് നടത്തുന്ന ശബരിമല പാതയിൽ കഴിഞ്ഞ ദിവസങ്ങളിലും സമാനമായ അപകടങ്ങൾ ഉണ്ടായിരുന്നു. തീർത്ഥാടകർക്ക് ഏക ആശ്രയമായ പൊതുഗതാഗത സംവിധാനം അപകടങ്ങൾ പതിവാകുന്നത് ഭക്തർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Share Email
Top