കാന്താര ചാപ്റ്റര്‍ 1 ഷൂട്ടിങ്ങിനിടെ വീണ്ടും ദുരന്തവാർത്ത. ഷൂട്ടിങ്ങിനിടെ റിഷഭ് ഷെട്ടിയും 30 ക്രൂ അംഗങ്ങളും സഞ്ചരിച്ച ബോട്ട് ശിവമോഗ ജില്ലയിലെ മണി അണക്കെട്ടിൽ മറിഞ്ഞാണ് അപകടമുണ്ടായത്. നടനും സംവിധായകനുമായ റിഷഭ് ഷെട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
Also Read: നായകനാകാനെരുങ്ങി ലോകേഷ് കനകരാജ്
റിസര്‍വോയറിന്റെ ആഴം കുറഞ്ഞ പ്രദേശമായ മെലിന കൊപ്പയ്ക്ക് സമീപമാണ് അപകടം നടന്നത്. അതിനാൽ അപകടത്തിൻ്റെ വ്യാപ്തി ഒഴിവായി. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഷൂട്ടിങ് ഉപകരണങ്ങളും ക്യാമറകളും വെള്ളത്തില്‍ പോയിട്ടുണ്ട്.
തീര്‍ത്ഥഹള്ളി പൊലീസ് സ്ഥലം സന്ദര്‍ശിച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കാന്താരയുമായി ബന്ധപ്പെട്ട് നേരത്തേയും അപകടങ്ങളും മരണങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സിനിമയുമായി ബന്ധപ്പെട്ട മൂന്ന് കലാകാരന്മാര്‍ വ്യത്യസ്ത സംഭവങ്ങളില്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ മലയാളി കലാഭവന്‍ നിജു മരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതിന് ശേഷം ഉണ്ടാകുന്ന മൂന്നാമത്തെ മരണമാണിത്.