ഐപിഎല്‍ ഓര്‍മ്മകളുമായി അനില്‍ കുംബ്ലെ

ഐപിഎല്‍ ഓര്‍മ്മകളുമായി അനില്‍ കുംബ്ലെ

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് അനില്‍ കുംബ്ലെ. ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കുംബ്ലെ ഫൈനലിലെത്തിച്ചു. എന്നാല്‍ താന്‍ ഒരിക്കലും ഐപിഎല്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് അനില്‍ കുംബ്ലെ.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ട്വന്റി 20യിലേക്ക് മാറുന്നത് വെല്ലുവിളിയായിരുന്നു. ടെസ്റ്റില്‍ ശരാശരി 60 ഓവര്‍ എറിയണം. എന്നാല്‍ ട്വന്റി 20യില്‍ നാല് ഓവര്‍ എറിഞ്ഞാല്‍ മതി. അതിനായി മാനസികമായി തയ്യാറെടുക്കണം. ഏറ്റവും മികച്ച രീതിയില്‍ തന്നെ ആ നാല് ഓവര്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ മാത്രമെ ബാറ്റര്‍മാരുടെ സ്‌കോറിംഗ് പിടിച്ചുനിര്‍ത്താന്‍ കഴിയൂവെന്ന് കുംബ്ലെ വ്യക്തമാക്കി.

ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പായി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് നായകനായിരുന്നു താന്‍. താരലേലത്തില്‍ തന്റെ പേരുണ്ടായിരുന്നു. ലേലത്തില്‍ പേര് ഉയര്‍ന്നപ്പോള്‍ ആരും തനിക്കായി രംഗത്തുവന്നില്ല. എന്നാല്‍ ബെംഗളൂരു ഉടമ വിജയ് മല്യ പറഞ്ഞു. അവന്‍ എന്റെ പയ്യനാണ്, ബെംഗളൂരുകാരനാണ്. പിന്നെ അടിസ്ഥാന വിലയ്ക്ക് താന്‍ റോയല്‍ ചലഞ്ചേഴ്‌സിലെത്തി. മറ്റൊരു ടീമിലും തനിക്ക് അവസരം ലഭിക്കില്ലായിരുന്നുവെന്നും കുംബ്ലെ പ്രതികരിച്ചു.

Top