വേങ്ങര: വയോദമ്പതികളെയും അയൽവാസിയെയും ആക്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് ആണ് പ്രതികൾ ആക്രമിച്ചത്. പൂവളപ്പിൽ അബ്ദുൽ കലാം (63), മക്കളായ മുഹമ്മദ് (35) റാഷിദ് (31) എന്നിവരെയാണ് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ മറ്റൊരു പ്രതിയായ പൂവളപ്പിൽ ഹാഷിം ഷെരീഫ് (32) വിദേശത്തേക്ക് കടന്നതായാണ് സൂചന. ഏറെയായി പൊലീസിനെ കബളിപ്പിച്ചു നടക്കുകയായിരുന്നു പ്രതികൾ.