തൊഴിൽ പീഡന പരാതിയിൽ ട്രഷറർക്കെതിരെ നടപടിയുമായി ‘അമ്മ’; അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ

നേതൃത്വത്തിനെതിരെ ഉയർന്ന ഭരണപരമായ വീഴ്ചകളും പീഡന പരാതികളും സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

തൊഴിൽ പീഡന പരാതിയിൽ ട്രഷറർക്കെതിരെ നടപടിയുമായി ‘അമ്മ’; അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ
തൊഴിൽ പീഡന പരാതിയിൽ ട്രഷറർക്കെതിരെ നടപടിയുമായി ‘അമ്മ’; അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ

ഭാരവാഹികൾക്കെതിരെ ഉയർന്ന തൊഴിൽ പീഡന പരാതികൾക്കും ആഭ്യന്തര തർക്കങ്ങൾക്കും പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയിൽ തുടരുന്നു. സംഘടനയുടെ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര തീരുമാനങ്ങളിലേക്ക് ‘അമ്മ’ കടന്നിരിക്കുന്നത്. ‘അമ്മ’യിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി ട്രഷറർ ഉണ്ണി ശിവപാലിനെതിരെ പോലീസിൽ നൽകിയ തൊഴിൽ പീഡന പരാതിയാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പോലീസിൽ പരാതി നൽകിയതിന്റെ പ്രതികാര നടപടിയായി തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് യുവതി ആരോപിച്ചിരുന്നു.

തുടർന്ന് കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലേക്ക് പരാതിക്കാരിയെ നേരിട്ട് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, ജീവനക്കാരിയെ പുറത്താക്കിയ നടപടി റദ്ദാക്കി അവരെ ജോലിയിൽ തിരിച്ചെടുത്തു. ഒപ്പം, കുറ്റാരോപിതനായ ട്രഷറർ ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതായും ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന. വിവാദങ്ങൾ തുടരുന്നതിനിടെ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ‘അമ്മ’ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും നടി അൻസിബ ഹസ്സൻ രാജിവെച്ചു. അൻസിബയുടെ രാജി നേതൃത്വം സ്വീകരിച്ചിട്ടുണ്ട്.
നേതൃത്വത്തിനെതിരെ ഉയർന്ന ഭരണപരമായ വീഴ്ചകളും പീഡന പരാതികളും സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Share Email
Top