ഭീകരവാദത്തോട് യാതൊരു മൃദുസമീപനം ഇല്ല; രാജ്യസഭയില്‍ അമിത് ഷാ

ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേകും പുറത്തേക്കും കടത്തില്ലെന്നാണ് തങ്ങളുടെ സര്‍ക്കാരിന്റെ നയമാണ്.

ഭീകരവാദത്തോട് യാതൊരു മൃദുസമീപനം ഇല്ല; രാജ്യസഭയില്‍ അമിത് ഷാ
ഭീകരവാദത്തോട് യാതൊരു മൃദുസമീപനം ഇല്ല; രാജ്യസഭയില്‍ അമിത് ഷാ

ഡല്‍ഹി: മയക്കുമരുന്നിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദികളെ വെറുതെ വിടില്ലെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടികളിലൂടെ കശ്മീരില്‍ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞു. ഭീകരവാദികളെ കണ്ടാല്‍ അവരുടെ നെറ്റിയില്‍ തന്നെ വെടിവെക്കണം എന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് അമിത് ഷാ പറഞ്ഞു.

ഭീകരവാദത്തോട് യാതൊരു മൃദുസമീപനം ഇല്ല. ജമ്മുകശ്മീരില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 70 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അത് മോദി സര്‍ക്കാരിന്റെ കാലത്തെ വലിയ നേട്ടമാണ്. അവശേഷിക്കുന്ന ഭീകരവാദികളെയും തുടച്ചുനീക്കുമെന്നും അമിത്ഷാ ചൂണ്ടിക്കാണിച്ചു തീവ്രവാദം മനസ്സില്‍ വെക്കുന്ന ചിലരാണ് പ്രശ്‌നക്കാരെന്ന് പ്രതിപക്ഷ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ച് അമിത് ഷാ പറഞ്ഞു. 2026 മാര്‍ച്ച് മാസത്തോടെ രാജ്യത്ത് മാവോയിസ്റ്റുകള്‍ ഉണ്ടാകില്ല. മാവോയിസ്റ്റ് മുക്ത ഭാരതത്തിനുള്ള വിജയകരമായ മുന്നേറ്റമാണ് നടക്കുന്നതെന്നും രാജ്യസഭയില്‍ അമിത് ഷാ വ്യക്തമാക്കി.

Also Read: ‘അമേരിക്ക സൂപ്പറാ’.. ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഇതുവരെ അധിക നികുതി ചുമത്തിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി

ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേകും പുറത്തേക്കും കടത്തില്ലെന്നാണ് തങ്ങളുടെ സര്‍ക്കാരിന്റെ നയമാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് 1.25 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്നും ഗുജറാത്ത,് പഞ്ചാബ,് കര്‍ണാടക സര്‍ക്കാരുകളുമായി പ്രവര്‍ത്തിച്ച് ഇതിനകം തന്നെ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Share Email
Top