തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

ഹൈദരാബാദ്: ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണ എടുത്തുകളമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ആനുകൂല്യങ്ങള്‍ പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളും ഒബിസിക്കും അധികമായി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

അതേസമയം നരേന്ദ്രമോദിയുടെ അദാനി- അംബാനി പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തി. അദാനി- അംബാനി എന്നീ പേരുകള്‍ പറയാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായിരിക്കുന്നു എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി അനുദിനം അവരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും മോദി കള്ളം പറയുകയാണെന്നും റായ്ബറേലിയില്‍ തിരഞ്ഞടുപ്പ് പ്രചരണത്തിനിടെ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Top