‘അമിത് ഷാ മറുപടി പറയണം’! വിദ്യാർത്ഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ കെ.സി. വേണുഗോപാൽ

വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, അമിത് ഷാ പ്രസ്താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു

‘അമിത് ഷാ മറുപടി പറയണം’! വിദ്യാർത്ഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ കെ.സി. വേണുഗോപാൽ
‘അമിത് ഷാ മറുപടി പറയണം’! വിദ്യാർത്ഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ കെ.സി. വേണുഗോപാൽ

വിദ്യാർത്ഥി പ്രതിഷേധത്തിന് എതിരായ പോലീസ് നടപടിക്ക് ഉത്തരവിട്ടത് ആരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും, അമിത് ഷാ പ്രസ്താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. എഫ്.സി.ആർ.എ ബില്ലിലെ ഇളവുകളെക്കുറിച്ച് പ്രതിപക്ഷവുമായി സംസാരിച്ചിട്ടില്ലെന്നും കേന്ദ്രം കൊണ്ടുവന്ന ബില്ലിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാർഖണ്ഡിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിച്ച് ആശങ്ക പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ ഡി.എം.കെയുടെ നിലപാടിലെ മാറ്റത്തെ വിമർശിച്ച അദ്ദേഹം, പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർക്കുമെന്നും ചൂണ്ടിക്കാട്ടി. അയോധ്യയിൽ വിശ്വാസികളുടെ പണം തട്ടിയ സംഭവത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read: ശത്രുവിന് കഞ്ഞി വെക്കുന്നവനും ശത്രു തന്നെ! ‘മുഴുവൻ തീഗോളമായി മാറും’; ഗൾഫ് രാജ്യങ്ങളുടെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബാലിശമായ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ മറുപടി. ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും, ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷത്തിന്റെ ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top