ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാന്‍ ഖത്തറും ഇന്ത്യയും; അമീറും മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാന്‍ ഖത്തറും ഇന്ത്യയും; അമീറും മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാന്‍ ഖത്തറും ഇന്ത്യയും; അമീറും മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ
ഖത്തര്‍ അമീര്‍ ശൈഖ് ഹമീം ബിന്‍ ഹമദ് അല്‍ താനി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊര്‍ജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോള്‍ മാറ്റിവെച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി നരേന്ദ്ര മോദി തിങ്കളാഴ്ച ഖത്തര്‍ അമീറിനെ സ്വീകരിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തിങ്കളാഴ്ച ഷെയ്ക് ഹമീമുമായി ചര്‍ച്ച നടത്തിയിരുന്നു.

Also Read: ഗ്യാനേഷ് കുമാര്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍; രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് തള്ളി

രാവിലെ രാഷ്ട്രപതി ഭവനില്‍ അമീറിന് ആചാരപരമായ വരവേല്‍പ്പ് നല്‍കും. രാഷ്ട്രപതിയെ കണ്ട ശേഷം രാത്രി എട്ടരയ്ക്ക് ഖത്തര്‍ അമീര്‍ മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീര്‍ ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമുണ്ട്.

Share Email
Top